കല്യാണത്തിരക്കിൽ 'മണിയറയിലെ അശോകൻ'; ട്രെയ്ലർ

കല്യാണത്തിരക്കിൽ 'മണിയറയിലെ അശോകൻ'; ട്രെയ്ലർ

​ഗ്രി​ഗറിയെ നായകനാക്കി ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'മണിയറയിലെ അശോകൻ', ട്രെയ്ലർ പുറത്തിറങ്ങി. നവാഗതനായ ശംസു സയ്ബയാണ് സംവിധാനം. ആഗസ്റ്റ് 31 തിരുവോണദിനത്തിൽ ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂയാണ് ചിത്രം എത്തുക. നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ‘മണിയറയിലെ അശോകൻ’.

ദുൽഖർ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, ​ശ്രിത ശിവദാസ്, അനു സിത്താര, ഷൈൻ ടോം ചാക്കോ, നയന എൽസ, കൃഷ്ണശങ്കർ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അശോകന്റെ സസ്പെൻസ് നിറഞ്ഞ പ്രണയവും വിവാഹവുമാണ് ചിത്രത്തിന്റെ പ്രമേയം. അനുപമ സഹസംവിധായികയായും ചിത്രത്തിൽ എത്തുന്നു.

കല്യാണത്തിരക്കിൽ 'മണിയറയിലെ അശോകൻ'; ട്രെയ്ലർ
ദുല്‍ഖര്‍ ചിത്രവും ഒടിടി, മണിയറയിലെ അശോകന്‍ നെറ്റ്ഫ്‌ളിക്‌സില്‍; ഓഗസ്റ്റ് പ്രിമിയര്‍ ലിസ്റ്റ്

ചിത്രത്തിലെ രണ്ടു പാട്ടുകളും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ആദ്യം റിലീസ് ചെയ്ത, ദുൽഖർ സൽമാനും ​ഗ്രി​ഗരിയും ചേർന്ന് ആലപിച്ച 'ഉണ്ണിമായ' എന്ന ​ഗാനത്തിന് യൂ ട്യൂബിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അനു സിത്താരയാണ് ചിത്രത്തിൽ ഉണ്ണിമായ എന്ന കഥാപാത്രമായി എത്തുന്നത്. വിനീത് കൃഷ്ണന്റേതാണ് തിരക്കഥ. സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എ​ഡിറ്റിങും നിർവ്വഹിച്ചിരിക്കുന്നു.

Related Stories

The Cue
www.thecue.in