ഇന്ത്യന്‍ സിനിമയില്‍ പുതിയ അദ്ധ്യായം കുറിക്കാന്‍ പൃഥ്വി, ഇതിഹാസ കഥയില്‍ ആദ്യത്തെ വിര്‍ച്ച്വല്‍ സിനിമ

ഇന്ത്യന്‍ സിനിമയില്‍ പുതിയ അദ്ധ്യായം കുറിക്കാന്‍ പൃഥ്വി, ഇതിഹാസ കഥയില്‍ ആദ്യത്തെ വിര്‍ച്ച്വല്‍ സിനിമ

വിർച്ച്വൽ സാങ്കേതിക വിദ്യയിൽ പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. ​ഗോ​ഗുൽ ഭാസ്കറാണ് സംവിധായകൻ. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്‍, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം എത്തുക. ചലച്ചിത്ര നിർമ്മാണത്തിന്റെ കലയിലും ശാസ്ത്രത്തിലും ആവേശകരമായ ഒരു പുതിയ അദ്ധ്യായമായിരിക്കും ചിത്രമെന്ന് പൃഥ്വിരാജ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. നൂതന രീതികളിൽ ഇതിഹാസ കഥ പറയാൻ തയ്യാറെടുക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

ഷൂട്ടിംങ് ലൊക്കേഷനുകളിൽ നിന്നും പൂർണമായും മാറിനിന്ന് പ്രത്യേകം ഒരുക്കിയ സ്റ്റുഡിയോ ഫ്രോറുകളിലാണ് ഇത്തരം ഡിജിറ്റൽ സിനിമകളുടെ ചിത്രികരണം നടക്കുക. അങ്ങനെയാണെങ്കിൽ വിർച്ച്വൽ സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രം കൂടിയായിരിക്കും ​ഈ പൃഥ്വിരാജ് ചിത്രം. ഇതുവരെ പേര് നിശ്ചയിക്കാത്ത ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരാക്കാനാണ് പൃഥ്വിരാജ് കുറിച്ചത്. ഷൂട്ടിംങ് ലൊക്കേഷനുകളിലും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സാമൂഹ്യ അകലം പാലിക്കേണ്ടി വരുന്ന സാഹചര്യത്തിൽ സ്റ്റുഡിയോ ഫ്ലോറിൽ മാത്രമായുളള ചിത്രീകരണം അണിയറപ്രവർത്തകർക്കും വലിയ ആശ്വാസം തന്നെയാണ്.

ജോർദ്ദാനിൽ ചിത്രീകരണം പൂർത്തിയാക്കിയ 'ആടുജീവിത'മാണ് പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു പ‍ൃഥ്വിരാജ് ചിത്രം. കൊവിഡ് ലോക്ക്ഡോണിൽ വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് 'ആടുജീവിതം' ഷൂട്ടിംങ് പൂർത്തിയാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in