കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ ഫോബ്‌സ് പട്ടികയില്‍ ആറാമത് അക്ഷയ് കുമാര്‍, ഡ്വെയ്ന്‍ ജോണ്‍സന്‍ ഒന്നിലും ജാക്കി ചാന്‍ പത്തിലും

കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ ഫോബ്‌സ് പട്ടികയില്‍ ആറാമത് അക്ഷയ് കുമാര്‍, ഡ്വെയ്ന്‍ ജോണ്‍സന്‍ ഒന്നിലും ജാക്കി ചാന്‍ പത്തിലും

2020 ഫോബ്സ് പട്ടികയില്‍ വീണ്ടും ഇടം പിടിച്ച് അക്ഷയ് കുമാര്‍. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാനടന്മാരുടെ പട്ടികയില്‍ ആദ്യ പത്തിനുളളില്‍ ഇത്തവണയും അക്ഷയ് കുമാറുണ്ട്. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന താരം ഇത്തവണ ആറാം സ്ഥാനത്താണ് ഉളളത്. 362.71 കോടി രൂപയാണ് അക്ഷയ് കുമാറിന്റെ പ്രതിഫലം. താരത്തിന്റെ ഏകദേശ വരുമാനം 48.5 മില്യണ്‍ ഡോളര്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരന്‍ കൂടിയാണ് അക്ഷയ് കുമാര്‍.

അഞ്ച് വര്‍ഷം തുടര്‍ച്ചയായി അക്ഷയ് ഈ പട്ടികയിലുണ്ട്. ജൂണ്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം 466 കോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. ജൂണില്‍ പുറത്തിറങ്ങിയ ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലും അക്ഷയ്കുമാര്‍ ഇടം നേടിയിട്ടുണ്ട്.

അമേരിക്കന്‍-കനേഡിയന്‍ ആക്ടര്‍ ഡ്വെയ്ന്‍ ജോണ്‍സനാണ് (ദ റോക്ക്) പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 654.36 കോടിയാണ് റോക്കിന്റെ പ്രതിഫലം. റയാന്‍ റെയ്നോള്‍ഡ്സ് (534.71 കോടി) രണ്ടാം സ്ഥാനത്തും, മാര്‍ക് വെല്‍ ബെര്‍ഗ് (433.76 കോടി) മൂന്നാം സ്ഥാനത്തുമാണ്. ബെന്‍ അഫ്ലെക്കും (411.33 കോടി), വിന്‍ ഡീസലും (403.85 കോടി) ആണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ലിന്‍ മാനുവല്‍ മിറാന്‍ഡ (340.21 കോടി), വില്‍ സ്മിത്ത് (332.73 കോടി), ആഡം സാന്‍ഡ്ലര്‍ (306.56 കോടി) എന്നിവര്‍ ഏഴും എട്ടും ഒമ്പതും സ്ഥാനങ്ങളിലുണ്ട്. പട്ടികയില്‍ ജാക്കി ചാന്‍ പത്താം സ്ഥാനത്താണ്. 299.04 കോടിയാണ് പ്രതിഫലം.

Related Stories

The Cue
www.thecue.in