'മലപ്പുറത്തെ ജനങ്ങള്‍ക്ക് അഭിവാദ്യം'; പരുക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും സൂര്യ
Film News

'മലപ്പുറത്തെ ജനങ്ങള്‍ക്ക് അഭിവാദ്യം'; പരുക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും സൂര്യ

THE CUE

THE CUE

കരിപ്പൂരില്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മുമലപ്പുറത്തെ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടന്‍ സൂര്യ. അപകടത്തില്‍ പരുക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും സൂര്യ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും, അപകടത്തില്‍ മരിച്ച പൈലറ്റുമാര്‍ക്ക് ആദരമര്‍പ്പിക്കുന്നതായും സൂര്യ കുറിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്.

My deep condolences to the grieving families... Prayers for speedy recovery of the injured! Salutes to the people of Malappuram & Respects to the pilots 🙏🏼 #flightcrash

Posted by Suriya Sivakumar on Monday, August 10, 2020

190 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കൊവിഡ് ഭീഷണി പോലും വകവെക്കാതെ നൂറുകണക്കിന് നാട്ടുകാരായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പ്രദേശവാസികളുടെ വാഹനങ്ങളിലായിരുന്നു ആദ്യഘട്ടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. രക്തം നല്‍കാനും രാത്രി നിരവധി പേരാണ് ആശുപത്രികളിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

The Cue
www.thecue.in