പിപിഇ കിറ്റ് പാർട്ടി വെയർ ആക്കി, മാസ്ക് ഇല്ലാതെ പിറന്നാൾ ആഘോഷം, നടിക്കെതിരെ വിമർശനം
Film News

പിപിഇ കിറ്റ് പാർട്ടി വെയർ ആക്കി, മാസ്ക് ഇല്ലാതെ പിറന്നാൾ ആഘോഷം, നടിക്കെതിരെ വിമർശനം

THE CUE

THE CUE

പിപിഇ കിറ്റ് പർട്ടി വെയർ ആക്കിയതിൽ നടി പരുള്‍ ഗുലാട്ടിക്കെതിരെ രൂക്ഷ വിമർശനം. കൊവിഡ് പ്രതിസന്ധിയിൽ ആരോ​ഗ്യ പ്രവർത്തകരും രക്ഷാ പ്രവർത്തകരും പിപിഇ കിറ്റിന്റെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് താരം പിപിഇ കിറ്റിനെ മോശമായി ഉപയോ​ഗിച്ചിരിക്കുന്നത് എന്നാണ് ആരോപണം. പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പമുളള ചിത്രങ്ങൾ പരുള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് ആഘോഷം നടന്നിരിക്കുന്നതെന്നും വിമർശനമുണ്ട്.

ഓഗസ്റ്റ് 6ന് ആയിരുന്നു ഇവരുടെ ജന്മദിനാഘോഷം നടന്നത്. ഫേസ്ബുക്കിൽ ഒരു കോടിയിലധികം ആളുകൾ ഫോളോ ചെയ്യുന്ന താരമാണ് പരുള്‍. ഇത്രയും ഫോളോവേഴ്സുളള ഒരാളുടെ ഭാ​ഗത്തുനിന്നും ഇത്തരം പ്രവൃത്തികൾ ഉണ്ടാകുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും ചിലർ പറയുന്നു.

ആരോപണങ്ങളെ തുടർന്ന് സുഹൃത്തുക്കൾക്ക് ഒപ്പമുളള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നു. പഞ്ചാബി സീരിയലുകളിലൂടെ പ്രശസ്തയായ താരമാണ് പരുള്‍ ഗുലാട്ടി.

The Cue
www.thecue.in