മഹേഷ് ഭട്ട്- സഞ്ജയ് ദത്ത് ചിത്രം, 'സഡക് 2' ആഗസ്റ്റ് 28ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍
Film News

മഹേഷ് ഭട്ട്- സഞ്ജയ് ദത്ത് ചിത്രം, 'സഡക് 2' ആഗസ്റ്റ് 28ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍

THE CUE

THE CUE

21 വര്‍ഷങ്ങള്‍ക്ക് ശേഷം മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം സഡക് 2-ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 28ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്യും. 29 വര്‍ഷം മുമ്പ് ഇറങ്ങിയ സഡകിന്റെ രണ്ടാം ഭാഗമാണ് സഡക് 2.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1991ല്‍ സഞ്ജയ് ദത്തിനെയും പൂജ ഭട്ടിനെയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ എത്തിയ സഡക് ബോളിവുഡില്‍ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സഞ്ജയ് ദത്തിനും പൂജ ഭട്ടിനുമൊപ്പം അലിയ ഭട്ടും ആദിത്യ റോയ് കപൂറും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

2020 സമ്മര്‍ റിലീസായി ചിത്രം തിയേറ്ററിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപനമെങ്കിലും, കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം ഇത് മാറ്റിവെച്ചു. പിന്നീട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സഡക് 2 റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നിര്‍മ്മാതാക്കളായ വിശേഷ് ഫിലിംസ് അറിയിച്ചു. പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലര്‍ സിനിമയാകും സഡക് 2 എന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

The Cue
www.thecue.in