അച്ഛന്റെ പിറന്നാളിന് ഉണ്ണി മുകുന്ദന്റെ സര്‍പ്രൈസ്; പ്രിയപ്പെട്ട ബൈക്കുകള്‍ തിരിച്ചെത്തിച്ചു

അച്ഛന്റെ പിറന്നാളിന് ഉണ്ണി മുകുന്ദന്റെ സര്‍പ്രൈസ്; പ്രിയപ്പെട്ട ബൈക്കുകള്‍ തിരിച്ചെത്തിച്ചു
Published on

അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ മറക്കാനാകാത്തൊരു സര്‍പ്രൈസാണ് ഉണ്ണി മുകുന്ദന്‍ നല്‍കിയിരിക്കുന്നത്. ഹീറോ ഹോണ്ട സിഡി 100ഉം യെസ്ഡി 250 സിസി ബൈക്കുമാണ് ഉണ്ണി മുകുന്ദന്‍ പിറന്നാള്‍ ദിനത്തില്‍ അച്ഛന് സമ്മാനിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുമ്പ് വിറ്റുകളഞ്ഞ ബൈക്കുകളോടുള്ള അച്ഛന്റെ ഇഷ്ടം മനസിലാക്കിയ താരം അതേ പോലുള്ള ബൈക്കുകള്‍ തന്നെ അച്ഛന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അതേ മോഡല്‍ സിഡി 100 കണ്ടെത്തിയതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ മലപ്പുറത്ത് നിന്നുമാണ് സിഡി 100 ഒപ്പിച്ചത്. പിന്നീട് മോഡിഫൈ ചെയ്താണ് അച്ഛന് നല്‍കിയത്.

സിഡി 100 ലഭിച്ചില്ലെങ്കിലോ എന്ന് കരുതി യെസ്ഡി 250 നേരത്തെ വാങ്ങിയിരുന്നു. അങ്ങനെ രണ്ട് ബൈക്കുകളും പിറന്നാള്‍ സമ്മാനമായി അച്ഛന് നല്‍കുകയായിരുന്നു. തലേദിവസം തന്നെ അടുത്തുള്ള വീട്ടില്‍ കൊണ്ടുവെച്ച്, രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് നല്‍കിയത്. ബൈക്കുകള്‍ കണ്ടപ്പോള്‍ അച്ഛനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്നും താരം പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in