ബാഹുബലിയായി സന്താനം, ഹാസ്യവും ആക്ഷനുമാണ് മെയ്ൻ; 'ബിസ്‌കോത്' ട്രെയ്ലർ കാണാം
Film News

ബാഹുബലിയായി സന്താനം, ഹാസ്യവും ആക്ഷനുമാണ് മെയ്ൻ; 'ബിസ്‌കോത്' ട്രെയ്ലർ കാണാം

THE CUE

THE CUE

സന്താനം നായകനായി എത്തുന്ന തമിഴ് ചിത്രം 'ബിസ്‌കോത്തി'ന്റെ ട്രെയ്‌ൽ പുറത്തിറങ്ങി. ആ​ഗസ്റ്റ് 3ന് റിലീസ് ചെയ്‌ത ട്രെയല്ർ ഇതിനോടകം രണ്ട് മില്യൺ ആളുകൾ കണ്ടു കഴിഞ്ഞു.‌ ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൂന്നു വേഷങ്ങളിലാണ് സന്താനം ചിത്രത്തിൽ എത്തുക. അതിലൊന്ന് അരമണിക്കൂർ ദൈർഘ്യമുള്ള രാജ സിംഹൻ എന്ന രാജാവിന്റെ വേഷമാണ്. ബാഹുബലിയെ അനുകരിച്ചുകൊണ്ടുളളതാണ് ഈ കഥാപാത്രം. അഞ്ഞൂറിൽ പരം നടീനടന്മാരെ ഉൾപ്പെടുത്തി രാമോജി റാവു ഫിലിം സിറ്റിയിൽ വെച്ചാണ് ഈ ഭാ​ഗം ചിത്രീകരിച്ചിട്ടുള്ളത്.

മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. 'ജയം കൊണ്ടാൻ', 'കണ്ടേൻ കാതലൈ', 'ഇവൻ തന്തിരൻ' എന്നീ ചിത്രങ്ങളുടെ സംവിധായകൻ ആർ കണ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഒരു ബിസ്‌കറ്റ് കമ്പനിയെ കേന്ദ്രീകരിച്ചാട് കഥ പോകുന്നത്. അതിനാലാണ് ചിത്രത്തിന് 'ബിസ്‌കോത്'എന്ന് പേരിട്ടതെന്നും അണിയറപ്രവർത്തകർ പറയുന്നു.

എല്ലാ തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും സന്താനത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായേക്കാവുന്നതുമായ സിനിമയായിരിക്കും ഇതെന്ന് സംവിധായകൻ പറയുന്നു. സന്താനത്തിന്റെ മുൻ ചിത്രം 'എ 1'ലെ നായികയായിരുന്ന താരാ അലിഷാ പെരിയും, മിസ്സ്‌ കർണാടക സ്വാതി മുപ്പാലയുമാണ് 'ബിസ്‌കോത്തി'ലെ നായികമാർ. അർജ്ജുൻ റെഡ്ഢി എന്ന തെലുങ്കു സിനിമയിലൂടെ ശ്രദ്ധേയനായ രാധനാണ് സംഗീത സംവിധായകൻ.

The Cue
www.thecue.in