ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ നിവിന്‍ പോളി മികച്ച നടന്‍, ഗാര്‍ഗി ആനന്ദന്‍ മികച്ച നടി; സഞ്ജന ദിപുവിനും പുരസ്‌കാരം
Film News

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ നിവിന്‍ പോളി മികച്ച നടന്‍, ഗാര്‍ഗി ആനന്ദന്‍ മികച്ച നടി; സഞ്ജന ദിപുവിനും പുരസ്‌കാരം

THE CUE

THE CUE

Summary

ത്തോന് മൂന്ന് പുരസ്‌കാരങ്ങളുണ്ട്

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മൂത്തോന് മൂന്ന് പുരസ്‌കാരങ്ങളുണ്ട്. മികച്ച ബാലതാരമായി മൂത്തോനില്‍ മുല്ലയെ അവതരിപ്പിച്ച സഞ്ജന ദിപു തെരഞ്ഞെടുക്കപ്പെട്ടു. റണ്‍ കല്യാണി എന്ന സിനിമയിലെ അഭിനയത്തിന് ഗാര്‍ഗി ആനന്ദന്‍ മികച്ച നടിയായി. മലയാളിയാണ് ഗാര്‍ഗി ആനന്ദന്‍. ഗാര്‍ഗിയുടെ ആദ്യ സിനിമയുമാണ് റണ്‍ കല്യാണി. ഗമക് ഖര്‍ എന്ന ചിത്രമൊരുക്കിയ അച്വല്‍ മിശ്ര സംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 2 വരെയായിരുന്നു ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍. ഓണ്‍ലൈന്‍ സ്ട്രീമിംഗിലൂടെ നടത്തിയ മേളയില്‍ 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഷോര്‍ട്ട് ഫിലിംസുമാണ് പ്രദര്‍ശിപ്പിച്ചത്.

രണ്ട് വനിതാ സംവിധായകരിലൂടെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിന് പ്രധാന പുരസ്‌കാരങ്ങള്‍ നേടിയത് എന്നതും സവിശേഷതയാണ്. ജെ ഗീതയാണ് റണ്‍ കല്യാണിയുടെ സംവിധായിക. ഫിപ്രസ്‌കി മികച്ച ഇന്ത്യന്‍ ചിത്രമായും റണ്‍ കല്യാണി തെരഞ്ഞെടുത്തിരുന്നു.

ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ ലക്ഷദ്വീപില്‍ നിന്ന് മൂത്ത സഹോദരനെ തേടി മുംബെയിലെത്തുന്ന മുല്ലയുടെ കഥയാണ്. ക്വീര്‍ പ്രണയത്തോടെ സത്യസന്ധതയോടെ അവതരിപ്പിച്ച അപൂര്‍വം ഇന്ത്യന്‍ സിനിമകളിലൊന്നുമാണ് മൂത്തോന്‍. നിവിന്‍ പോളി കരിയറിലെ മികച്ച പ്രകടനം കാഴ്ച വച്ച മൂത്തോന്‍ നേരത്തെ ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും കയ്യടി നേടിയിരുന്നു. നിവിനൊപ്പം തന്നെ സിനിമയിലെ അതിഗംഭീര പ്രകടനമായി കയ്യടി നേടിയതാണ് സഞ്ജന ദിപുവിന്റെ മുല്ല.

Congratulations to all the award winners at the 20th New York Indian Film Festival: 2020 Virtual Edition powered by @...

Posted by New York Indian Film Festival (NYIFF) on Sunday, August 2, 2020
Garggi Ananthan in Run Kalyani (2019)
The Cue
www.thecue.in