'ഒറ്റദിവസം കൊണ്ട് ലഭിച്ചത് 20 ലക്ഷം രൂപ', വാക്കുകള്‍ കൊണ്ട് നന്ദിപറയാനാകില്ലെന്ന് സണ്ണി വെയ്ന്‍

'ഒറ്റദിവസം കൊണ്ട് ലഭിച്ചത് 20 ലക്ഷം രൂപ', വാക്കുകള്‍ കൊണ്ട് നന്ദിപറയാനാകില്ലെന്ന് സണ്ണി വെയ്ന്‍

കൊവിഡ് കാലത്തും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നടന്‍ സണ്ണി വെയ്ന്‍. ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന ടിന്റു എന്ന ചെറുപ്പക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ സണ്ണി വെയ്ന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ടിന്റുവിനെയും കുടുംബത്തെയും സഹായിക്കണമെന്ന അഭ്യര്‍ത്ഥനയോടെയായിരുന്നു കുറിപ്പ്.

പോസ്റ്റ് പങ്കുവെച്ച് ഒറ്റദിവസം കൊണ്ട് 20 ലക്ഷം രൂപയാണ് സമാഹരിക്കാനായതെന്ന് സണ്ണി വെയ്ന്‍ പറയുന്നു. ഒന്നിച്ച് നിന്നാല്‍ ഏത് വിഷമഘട്ടത്തെയും തരണം ചെയ്യാം എന്നുള്ള തിരിച്ചറിവാണ് ഇത് നല്‍കിയതെന്നും, സോഷ്യല്‍ മീഡിയയോട് വാക്കുകള്‍ കൊണ്ട് നന്ദിപറയാനാകില്ലെന്നും നടന്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൊച്ചുകൊച്ചു പ്രതീക്ഷകളാണ്, ഈ കോവിഡ് കാലത്ത് നമ്മളെ അതി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. നമ്മുടെ പ്രിയ സഹോദരന്‍ ടിന്റു വിന്റെ ചികിത്സയ്ക്കുവേണ്ടി ഞാന്‍ ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ 20 ലക്ഷം രൂപയാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് സമാഹരിക്കാനായത്. ഇതൊരു വലിയ കാര്യമാണ്.

നമ്മള്‍ ഒന്നിച്ചു നിന്നാല്‍ ഏതു വിഷമഘട്ടത്തില്‍ തരണം ചെയ്യാം എന്നുള്ള തിരിച്ചറിവാണ് ഇത് എനിക്ക് നല്‍കിയത്. ടിന്റുവിനെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും എല്ലാവരോടും അറിയിച്ചിട്ടുണ്ട്.

നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച, അര്‍പ്പിക്കുന്ന ഈ വിശ്വാസത്തിന്, സ്‌നേഹത്തിന് വാക്കുകള്‍ കൊണ്ട് നന്ദി പറയാനാവില്ല. പ്രതിസന്ധികളെ അതിജീവിക്കാന്‍, ഇനിയും അങ്ങോട്ട് സഹജീവികളോടുള്ള കരുണയും കരുതലും നമുക്ക് ചേര്‍ത്തു പിടിക്കാം. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക്. ഇനി പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കട്ടെ.

Related Stories

No stories found.
logo
The Cue
www.thecue.in