കൂടെ ഉള്ളവര്‍ക്ക് സിനിമയുണ്ട് നമ്മുക്ക് സിനിമയില്ല, തിരക്കഥക്ക് ശേഷമുള്ള രണ്ട് കൊല്ലത്തെക്കുറിച്ച് അനൂപ് മേനോന്‍

കൂടെ ഉള്ളവര്‍ക്ക് സിനിമയുണ്ട് നമ്മുക്ക് സിനിമയില്ല, തിരക്കഥക്ക് ശേഷമുള്ള രണ്ട് കൊല്ലത്തെക്കുറിച്ച് അനൂപ് മേനോന്‍
ADMIN

കൂടെ ഉള്ളവരെല്ലാം സിനിമകള്‍ ചെയ്യുന്ന നമ്മുക്ക് സിനിമയില്ല എന്ന അവസ്ഥയായിരുന്നു തിരക്കഥയില്‍ അഭിനയിച്ച ശേഷമെന്ന് നടന്‍ അനൂപ് മേനോന്‍. പുസ്തകം വായിച്ചും സിനിമ കണ്ടും സമയം തള്ളിനീക്കി. ജോബ് ലെസ് ആക്ടര്‍ എന്ന അവസ്ഥ കഠിനമായിരുന്നു. 'തിരക്കഥ'യ്ക്ക് അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടിയ സമയത്താണ്. അവിടെ നിന്നാണ് കോക് ടെയില്‍ എന്ന സിനിമ ഉണ്ടായത്.

ദ ക്യു ഷോ ടൈമിലാണ് അനൂപ് മേനോന്‍ ഇക്കാര്യം പറഞ്ഞത്.

നിരന്തരമായ സിനിമ കാണലും സ്‌ക്രിപ്റ്റ് എഴുത്തുമാണ് കോക് ടെയില്‍ എന്ന സിനിമയിലേക്ക് എത്തിച്ചത്. പല കഥകളിലൊന്നായിരുന്നു കോക് ടെയില്‍. അത് ജയസൂര്യയോട് പറഞ്ഞു. അത് ഞങ്ങളുടെ അസോസിയേഷന്റെ തുടക്കമായിരുന്നു. ജയസൂര്യയെ അന്ന് അതുപോലൊരു കാരക്ടറിലേക്ക് ആരും കാസ്റ്റ് ചെയ്യുമായിരുന്നില്ല. ജയനും ആ കഥാപാത്രമാകാന്‍ ആഗ്രഹത്തോടെ നിന്നു. അനൂപ് മേനോന്‍ പറയുന്നു.

കോക്‌ടെയിലിനെക്കുറിച്ച് അനൂപ് മേനോന്‍

കോക്‌ടെയില്‍ മലേഷ്യയില്‍ ഷൂട്ട് ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമയാണ്. ഞാനും എന്റെ ഫ്രണ്ടും മലേഷ്യയില്‍ ലൊക്കേഷനൊക്കെ കണ്ട് തിരിച്ചുവരുമ്പോഴാണ് ആദ്യം ചെയ്യാമെന്നേറ്റ നിര്‍മ്മാതാവിന്റെ ഫോണ്‍ വരുന്നത്. സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു. പിന്നീട് പ്രൊജക്ട് മിലന്‍ ജലീലിന്റെ അടുത്തെത്തി. മിലന്‍ ജലീല്‍ക്ക ആദ്യം നിനക്കെത്ര വേണമെന്ന് ജയസൂര്യയോടും ഇയാള്‍ക്ക് എത്രയെന്ന് എന്നോടും ചോദിച്ചു. അദ്ദേഹം തന്നെ പ്രതിഫലം നിശ്ചയിച്ചു. പ്രതിഫലമൊന്നുമില്ലാതെയും ആ സിനിമ ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. അങ്ങനെയാണ് കോക് ടെയില്‍ ഉണ്ടായത്.

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത കോക് ടെയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. അനൂപ് മേനോന്റെ തിരക്കഥയില്‍ വികെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ സിനിമകളും അനൂപ് മേനോന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തുവന്നു.

കൂടെ ഉള്ളവര്‍ക്ക് സിനിമയുണ്ട് നമ്മുക്ക് സിനിമയില്ല, തിരക്കഥക്ക് ശേഷമുള്ള രണ്ട് കൊല്ലത്തെക്കുറിച്ച് അനൂപ് മേനോന്‍
ബ്രിട്ടാസിന് മരട് ഫ്‌ളാറ്റ് പൊളിച്ചപ്പോള്‍ ഉണ്ടായിരുന്ന മൗനം ഇപ്പോഴില്ല,ജോണ്‍ ബ്രിട്ടാസിനെതിരായ പരിഹാസം റീട്വീറ്റ് ചെയ്ത് വിനു വി ജോണ്‍
കൂടെ ഉള്ളവര്‍ക്ക് സിനിമയുണ്ട് നമ്മുക്ക് സിനിമയില്ല, തിരക്കഥക്ക് ശേഷമുള്ള രണ്ട് കൊല്ലത്തെക്കുറിച്ച് അനൂപ് മേനോന്‍
നെപ്പോട്ടിസം, പുതുനിരക്കൊപ്പമുള്ള സിനിമ, 12 പാട്ടുകളുടെ ഹൃദയം: വിനീത് ശ്രീനിവാസന്‍ അഭിമുഖം

Related Stories

The Cue
www.thecue.in