ആക്ഷയ്‌യുടെ വീരനെ കാണാനില്ല, വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പ്രതിഫലം

ആക്ഷയ്‌യുടെ വീരനെ കാണാനില്ല, വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പ്രതിഫലം

തന്റെ വളര്‍ത്തുനായയെ കാണാതായെന്നറിയിച്ച് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. അക്ഷയ്‌ക്കൊപ്പം സ്റ്റേജ് പരിപാടികളിലുള്‍പ്പടെ പങ്കെടുക്കാറുള്ള വീരനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. വീരനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 20,000 രൂപ പ്രതിഫലം അക്ഷയ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലുവയിലെ പട്ടേലിപുരത്തു നിന്നാണ് വീരനെ കാണാതായത്. ബെല്‍റ്റ്, ചെയിന്‍ എന്നിവ ധരിച്ചിട്ടില്ലാത്ത നായയുടെ വലത്തേ ചെയി എപ്പോഴും വളഞ്ഞിരിക്കും എന്നിവയാണ് അടയാളങ്ങള്‍. 2.45 വരെ വീരനെ കിട്ടിയിട്ടില്ല.

അക്ഷയ്‌യോടൊപ്പം സ്ഥിരസാന്നിധ്യമായ വീരനും നിരവധി ആരാധകരാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 13.7k ഫോളോവേഴ്‌സ് വീരനുണ്ട്. നേരത്തെ ഒരു കോളേജ് പരിപാടിക്ക് അക്ഷയ് വീരനുമായെത്തിയതിനെ വിമര്‍ശിച്ച് അധ്യാപിക രംഗത്തെത്തിയതും, അതിന് അക്ഷയ് നല്‍കിയ മറുപടിയും ചര്‍ച്ചയായിരുന്നു.

View this post on Instagram

Reward 20000

A post shared by Akshay Radhakrishnan (@akshay_radhakrishnan) on

No stories found.
The Cue
www.thecue.in