സ്വതന്ത്ര സിനിമകള്‍ക്കായി ഒടിടി ; ഇന്‍ഡിസ്‌ക്രീന്‍ സെപ്തംബര്‍ മുതല്‍

സ്വതന്ത്ര സിനിമകള്‍ക്കായി ഒടിടി ; ഇന്‍ഡിസ്‌ക്രീന്‍ സെപ്തംബര്‍ മുതല്‍

ലോകം മുഴുവനുമുള്ള സ്വതന്ത്ര സിനിമകളെ ഒരു കുടക്കീഴില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയൊരു ഒടിടി പ്ലാറ്റ്‌ഫോം രൂപം കൊള്ളുന്നു. സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെയും ആസ്വാദകരുടെയും ജനകീയ കൂട്ടായ്മയായ മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (MIC) യുടെ നേതൃത്വത്തിലാണ് പുതിയി ഒടിടി പ്ലാറ്റ്‌ഫോമം ഒരുങ്ങുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വതന്ത്ര സിനിമകള്‍ക്കായി ഒടിടി ; ഇന്‍ഡിസ്‌ക്രീന്‍ സെപ്തംബര്‍ മുതല്‍
10,000 രൂപ റോയല്‍റ്റി നല്‍കി മില്‍മ ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് ഫായിസ്

ഇന്‍ഡീസ്‌ക്രീന്‍ എന്ന പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോം 2020 സെപ്റ്റംബര്‍ ആദ്യം പ്രവര്‍ത്തനം ആരംഭിക്കും. മലയാളത്തില്‍ നിന്നും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്വതന്ത്ര സിനിമകളായിരിക്കും ഇന്‍ഡീസ്‌ക്രീന്‍ വഴി ലഭ്യമാവുക.

പ്രഗത്ഭരും ഈ മേഖലയിലെ വിദഗ്ധരുമായവരുടെ ഒരു പാനല്‍ സസൂക്ഷ്മം തിരഞ്ഞെടുത്ത സ്വതന്ത്ര സിനിമകളാകും ഇന്‍ഡീസ്‌ക്രീന്‍ അവതരിപ്പിക്കുക. ഒപ്പം സാമ്പത്തിക സമാഹരണം നടത്താന്‍ കഴിയുന്നതരത്തിലുള്ള പ്രദര്‍ശനങ്ങള്‍ക്ക് പ്രയാസപ്പെടുന്ന സ്വതന്ത്ര സിനിമാ മേഖലയ്ക്ക് ഒരു സഹായമായി മാറാനും ശ്രമിക്കും.

പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനായി വേണ്ടി വരുന്ന തുക സ്വതന്ത്ര സിനിമയുടെ സുഹൃത്തുക്കളില്‍ നിന്നും സമാഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മൈക്ക് പ്രസിഡന്റ് സന്തോഷ് ബാബുസേനനും സെക്രട്ടറി കെ.പി. ശ്രീകൃഷ്ണനും അറിയിച്ചിട്ടുണ്ട്.

സ്വതന്ത്ര സിനിമകളുടെ ഇടം വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2019 ഡിസംബറിലായിരുന്നു ഒരു കൂട്ടം സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ MIC രൂപീകരിച്ചത്.

Related Stories

The Cue
www.thecue.in