ഷോര്‍ട്ട് ഫിലിമില്‍ നിന്ന് സിനിമയിലേക്ക്; നിവിനെ 'മുണ്ടന്‍മലയിലെ ഗ്യാങ്ങ്സ്റ്ററാ'ക്കി റോണി മാനുവല്‍ ജോസഫിന്റെ അരങ്ങേറ്റം

ഷോര്‍ട്ട് ഫിലിമില്‍ നിന്ന് സിനിമയിലേക്ക്; നിവിനെ 'മുണ്ടന്‍മലയിലെ ഗ്യാങ്ങ്സ്റ്ററാ'ക്കി 
റോണി മാനുവല്‍ ജോസഫിന്റെ അരങ്ങേറ്റം

പ്രേക്ഷകശ്രദ്ധനേടിയ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കുകയും പിന്നീട് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്ത നിരവധി സംവിധായകര്‍ മലയാളസിനിമയിലുണ്ട്. നേരത്തിലൂടെ അരങ്ങേറ്റം കുറിച്ച അല്‍ഫോണ്‍സ് പുത്രന്‍ മുതല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഒരുക്കിയ ഗിരീഷ് എഡി വരെ നീളുന്നു ആ പട്ടിക. ഇപ്പോഴിതാ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരാള്‍ കൂടി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്.

സിനിമബാക്കി, പടക്കം, നിയമലംഘനം, മീനാക്ഷിയുടെ പ്രതികാരം എന്നീ ഹ്രസ്വചിത്രങ്ങളൊരുക്കിയ റോണി മാനുവല്‍ ജോസഫാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 'ഗ്യാങ്ങ്‌സറ്റര്‍ ഓഫ് മുണ്ടന്‍മല' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. നിവിന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും.

റോണി മാനുവല്‍ ജോസഫ്, അനീഷ് രാജശേഖരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്, ജസ്റ്റിന്‍ വര്‍ഗീസിന്റേതാണ് സംഗീതം. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല'.

സിനിമയിലെത്തി പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രണ്ട് സിനിമകളാണ് നിവിന്‍ പോളുയുടേതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്യാങ്ങ്‌സ്റ്റര്‍ ഓഫ് മുണ്ടന്‍മല കൂടാതെ സോഫിയ പോള്‍ നിര്‍മ്മിച്ച് രാജേഷ് രവി ഒരുക്കുന്ന ബിസ്മി സ്പെഷ്യലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

റോണിയൊരുക്കിയ ഹ്രസ്വചിത്രങ്ങള്‍ കാണാം

സിനിമബാക്കി

പടക്കം

നിയമലംഘനം

മീനാക്ഷിയുടെ പ്രതികാരം

Related Stories

No stories found.
logo
The Cue
www.thecue.in