മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെ അമ്മയിലെ താരങ്ങള്‍ പ്രതിഫലം കുറക്കുന്നു, മികച്ച തീരുമാനമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെ അമ്മയിലെ താരങ്ങള്‍ പ്രതിഫലം കുറക്കുന്നു, മികച്ച തീരുമാനമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

കൊവിഡ് പ്രതിസന്ധി പരിഗണിച്ച് പ്രതിഫലം കുറക്കാന്‍ തയ്യാറാണെന്ന് താരസംഘടന അമ്മ. ചലച്ചിത്ര വ്യവസായം രൂക്ഷപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍മ്മാതാക്കളുടെ ആവശ്യം അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് സന്നദ്ധത നിര്‍മ്മാതാക്കളെ അറിയിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചലച്ചിത്ര വ്യവസായത്തിന്റെ വളര്‍ച്ചക്ക് വേണ്ടി എല്ലാ ഘട്ടങ്ങളിലും സഹകരിച്ച സംഘടനയാണ് അമ്മ എന്നും,നിര്‍മ്മാതാക്കള്‍ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും താരസംഘടന അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. നിര്‍മ്മാതാക്കളുടെ ആവശ്യം വിശദീകരിച്ച് മുഴുവന്‍ അംഗങ്ങള്‍ക്കും താരസംഘടന കത്തയച്ചു. പ്രതിഫലം എത്ര ശതമാനം കുറയ്ക്കണമെന്ന നിര്‍ദേശം കത്തില്‍ പറഞ്ഞിട്ടില്ല. പകരം സിനിമ ചിത്രീകരണത്തിന് മുമ്പ് നിര്‍മ്മാതാക്കളും താരങ്ങളും ധാരണയിലെത്തട്ടെ എന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്.

അതേസമയം പ്രതിഫലം കുറയ്ക്കാനുള്ള അമ്മയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. ചലച്ചിത്ര മേഖല ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത പ്രതിസന്ധിയാണ്, ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്ന ചിന്തയിലാണ് താരങ്ങളും സാങ്കേതിക പ്രവര്‍ത്തരും പ്രതിഫലത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വച്ചതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രജപുത്ര രഞ്ജിത്ത് 'ദ ക്യു'വിനോട് പറഞ്ഞു.

'മാര്‍ച്ച് മുതല്‍ മലയാള സിനിമ സ്തംഭിച്ചിരിക്കുകയാണ്. കൊവിഡിന് മുമ്പുള്ള സാഹചര്യം ഇനിയെന്നുണ്ടാകുമെന്ന് നിശ്ചയമില്ല. . ഈ ആവശ്യത്തോട് അനുകൂലമായി താരസംഘടനയായ അമ്മ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. വലിയ കാര്യമാണ്. സിനിമകളുടെ ചിത്രീകരണവും റിലീസുമൊക്കെ എന്നാണ് പഴയത് പോലെ ആവുക എന്ന് ആര്‍ക്കും ഉറപ്പില്ല. ഈ സാഹചര്യത്തില്‍ ചെലവ് ചുരുക്കിയുള്ള നിര്‍മ്മാണത്തിലേക്ക് പോകാതെ മറ്റ് വഴികളില്ല', രഞ്ജിത് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in