'ആത്മഹത്യ ചിന്തകളെ മറികടക്കാന്‍ സഹായിച്ചത് ഇസ്ലാം', യുവന്‍ ശങ്കര്‍ രാജ

'ആത്മഹത്യ ചിന്തകളെ മറികടക്കാന്‍ സഹായിച്ചത് ഇസ്ലാം', യുവന്‍ ശങ്കര്‍ രാജ

ഒരുകാലത്ത് ആത്മഹത്യ ചിന്തകള്‍ തന്നെ വേട്ടയാടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ. ആത്മഹത്യ ചിന്തകളെ മറികടക്കാന്‍ തന്നെ സഹായിച്ചത് ഇസ്ലാം മതമാണെന്നും ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആരാധകരുമായി സംവദിക്കുന്നതിനിടെയായിരുന്നു ഒരാളില്‍ നിന്ന് ചോദ്യമുണ്ടായത്. ഏറ്റവും വലിയ ഭയം എന്താണെന്നും, എങ്ങനെയാണ് അതിനെ അതിജീവിച്ചതെന്നുമായിരുന്നു ചോദ്യം. 'ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് ആത്മഹത്യ ചിന്ത എന്നെ വേട്ടയാടിയിരുന്നു. അതായിരുന്നു എന്റെ ഏറ്റവും വലിയ ഭയം. അതിനെ അതിജീവിക്കാന്‍ എന്നെ സഹായിച്ചത് ഇസ്ലാം മതമാണ്', ചോദ്യത്തിന് മറുപടിയായി യുവന്‍ ശങ്കര്‍ രാജ പറഞ്ഞു.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണ ശേഷം നിരവധി താരങ്ങള്‍ തങ്ങള്‍ കടന്നുപോയ വിഷാദരോഗാവസ്ഥ സംബന്ധിച്ചും എങ്ങനെയാണ് അതിനെ അതിജീവിച്ചത് എന്നതിനെ കുറിച്ചും തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു.

No stories found.
The Cue
www.thecue.in