വിലായത്ത് ബുദ്ധ,പൃഥ്വിയോട് പറയാനിരുന്ന ക്ലൈമാക്‌സ്; സച്ചി അടുത്തതതായി തുടങ്ങാനിരുന്ന സിനിമ

വിലായത്ത് ബുദ്ധ,പൃഥ്വിയോട് പറയാനിരുന്ന ക്ലൈമാക്‌സ്; സച്ചി അടുത്തതതായി തുടങ്ങാനിരുന്ന സിനിമ

ജനപ്രിയ സിനിമയ്ക്ക് മലയാളത്തില്‍ പുത്തന്‍ രുചിഭേദങ്ങള്‍ സൃഷ്ടിച്ച സച്ചി വിട പറഞ്ഞപ്പോള്‍ ബാക്കിയായത് സുപ്രധാന പ്രൊജക്ടുകള്‍.

ജി ആര്‍ ഇന്ദുഗോപന്റെ നോവലിന്റെ ആധാരമാക്കിയുള്ള വിലായത്ത് ബുദ്ധയുടെ പണിപ്പുരയിലായിരുന്നു സച്ചി. ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ജി ആര്‍ ഇന്ദുഗോപനും ഓള്‍ഡ് മൊങ്ക്‌സ് ഡിസൈനിലെ രാജേഷിനുമൊപ്പം സിനിമയുടെ തിരക്കഥയിലേക്ക് കടക്കാനായിരുന്നു തീരുമാനം. തിരക്കഥയെഴുതാനും ലൊക്കേഷന്‍ കണ്ടെത്താനുമായി മറയൂരിലേക്ക് പോകാനും തീരുമാനിച്ചിരുന്നു. സച്ചിയുടെ സുഹൃത്ത് കൂടിയ സന്ദീപ് സേനന്റെയും അനീഷ് എം തോമസിന്റെയും നേതൃത്വത്തിലുള്ള ഉര്‍വശി തിയറ്റേഴ്‌സ് ആണ് വിലായത്ത് ബുദ്ധ നിര്‍മ്മിക്കാനിരുന്നത്. 2020ല്‍ ചിത്രീകരണത്തിലേക്ക് കടക്കാന്‍ ആഗ്രഹിച്ചിരുന്ന പ്രൊജക്ടുമായിരുന്നു വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയുള്ളത്.

സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ എഴുതിയ പോസ്റ്റില്‍ അവസാനമായി ചന്ദരമരങ്ങളെക്കുറിച്ചുള്ള സിനിമയുടെ ക്ലൈമാസ് നീ എന്നോട് പറഞ്ഞിരുന്നില്ലെന്ന് ഉണ്ടായിരുന്നു. വിലായത്ത് ബുദ്ധയുടെ ക്ലൈമാക്‌സിനെക്കുറിച്ചാണ് പൃഥ്വിരാജ് പരാമര്‍ശിച്ചതും

സച്ചിയുടെ അസോസിയേറ്റ് ഡയറക്ടര്‍ ജയന്‍ നമ്പ്യാര്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പൃഥ്വിരാജ് ചിത്രത്തിലേക്കും സച്ചി കടന്നിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫലി എന്നിവരുള്‍പ്പെടെ അണിനിരക്കുന്ന ബ്രിഗന്റ് എന്ന മള്‍ട്ടിസ്റ്റാര്‍ സിനിമയും സച്ചിയുടെ മനസിലുണ്ടായിരുന്നു

വിലായത്ത് ബുദ്ധ,പൃഥ്വിയോട് പറയാനിരുന്ന ക്ലൈമാക്‌സ്; സച്ചി അടുത്തതതായി തുടങ്ങാനിരുന്ന സിനിമ
അന്നൊരു കവിതയെഴുതി വഴിമാറിയ സച്ചി
വിലായത്ത് ബുദ്ധ,പൃഥ്വിയോട് പറയാനിരുന്ന ക്ലൈമാക്‌സ്; സച്ചി അടുത്തതതായി തുടങ്ങാനിരുന്ന സിനിമ
മനസിലുണ്ടായിരുന്നത് കൊമേര്‍ഷ്യല്‍ സിനിമകളല്ല : സച്ചി അഭിമുഖം
വിലായത്ത് ബുദ്ധ,പൃഥ്വിയോട് പറയാനിരുന്ന ക്ലൈമാക്‌സ്; സച്ചി അടുത്തതതായി തുടങ്ങാനിരുന്ന സിനിമ
മമ്മൂക്കയുടെ തീരുമാനം ശരിയെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍ : സച്ചി അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in