‘ഞങ്ങളെ സഹനടന്മാരായി തരംതാഴ്ത്തി, സ്വജനപക്ഷപാതം അവാർഡ് വേദികളിലും പ്രകടം’; അഭയ് ഡിയോള്‍

‘ഞങ്ങളെ സഹനടന്മാരായി തരംതാഴ്ത്തി, സ്വജനപക്ഷപാതം അവാർഡ് വേദികളിലും പ്രകടം’; അഭയ് ഡിയോള്‍

‘ഞങ്ങളെ സഹനടന്മാരായി തരംതാഴ്ത്തി, സ്വജനപക്ഷപാതം അവാർഡ് വേദികളിലും പ്രകടം’; അഭയ് ഡിയോള്‍

ബോളിവുഡിലെ സ്വജനപക്ഷപാതം അവാർഡ് വേദികളിലും പ്രകടമായിരുന്നുവെന്ന് നടൻ അഭയ് ഡിയോള്‍. ഹൃത്വിക് റോഷന്‍, അഭയ് ഡിയോള്‍, ഫര്‍ഹാന്‍ അക്തര്‍, മൂവർക്കും തുല്യ പ്രാധാന്യം നൽകി 2011ൽ സോയ അക്തർ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'സിന്ദഗി നാ മിലേഗി ദോബാര'. എന്നാൽ പുരസ്‌കാരവേദികളിൽ തന്നെയും ഫര്‍ഹാനെയും ചിത്രത്തിലെ സഹനടന്‍മാരി തരംതാഴ്ത്തിയിരുന്നു. ഹൃത്വിക്കിന്റെയും കത്രീനയുടേയും ചിത്രം എന്ന രീതിയിലായിരുന്നു അവാർഡ് പ്രഖ്യാപനങ്ങളെന്നും അഭയ്
ഡിയോള്‍ പറയുന്നു.

അത്തരം എല്ലാ പുരസ്‌കാരവേദികളും താൻ ബഹിഷ്കരിച്ചിരുന്നെന്നും അഭയ് ഇന്സ്റ്റ
ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്കു പിന്നാലെ ബോളിവുഡിൽ ചർച്ചയായ വിവാദങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഇത്തരം വെളിപ്പെടുത്തലുകൾ.

അഭയ് ഡിയോളിന്റെ ഇൻസ്റ്റ
ഗ്രാം പോസ്റ്റ്

2011ല്‍ പുറത്തിറങ്ങിയ 'സിന്ദഗി ന മിലേഗി ദുബാര', വിഷാദത്തിലിരിക്കുമ്പോള്‍ ഞാൻ വീണ്ടുമെടുത്തു കാണാറുള്ള ചിത്രമാണ്. ഞാന്‍ ആരെന്ന് പരിചയപ്പെടുത്താന്‍ ഈ സിനിമയുടെ ടൈറ്റില്‍ വേണ്ടിവരാറുണ്ട്. അന്ന് ഒരുവിധം എല്ലാ പുരസ്‌കാരവേദികളിലും എന്നെയും ഫര്‍ഹാനെയും ചിത്രത്തിലെ സഹനടന്‍മാരായി തരംതാഴ്ത്തിയും ഹൃത്വിക്കിനെയും കത്രീനയെയും പ്രധാന റോളുകളിലുളളവരുമായാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്‍ഡസ്ട്രിയുടെ ലോജിക്ക് പ്രകാരം ആണും പെണ്ണും തമ്മിലെ പ്രണയകഥയാണ് ചിത്രം പറഞ്ഞത്. നായകന് ധൈര്യം പകരാന്‍ ചുറ്റും ചില സുഹൃത്തുക്കളും. സിനിമാമേഖലയിലെ ലോബികളെക്കുറിച്ച് രഹസ്യമായും പരസ്യമായുമുള്ള കഥകളും പാട്ടാണ്. ഈ സിനിമയുടെ കാര്യത്തില്‍ അത് പരസ്യമായിരുന്നു. അത്തരം എല്ലാ പുരസ്‌കാരവേദികളും അന്ന് ഞാന്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഫര്‍ഹാന് പങ്കെടുക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in