നര്‍ത്തകിയുടെ ലോക്ക് ഡൗണ്‍ ജീവിതം, സുരക്ഷാ നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് 'ലോല'

നര്‍ത്തകിയുടെ ലോക്ക് ഡൗണ്‍ ജീവിതം,  സുരക്ഷാ നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് 'ലോല'

ആരോഗ്യസുരക്ഷാ മുന്‍കരുതലുകളോടെ സിനിമാ ചിത്രീകരണത്തിന് ഇളവുകളും അനുമതിയും കിട്ടിയാല്‍ തുടങ്ങാനിരിക്കുകയാണ് 'ലോല' എന്ന ചിത്രം. നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ' ലോല '.കെ.മധു, ബ്ലസി, ലാല്‍ ജോസ്, ഡോ. ബിജു, ജി. മാര്‍ത്താണ്ഡന്‍, മധുപാല്‍, പ്രദീപ് നായര്‍, ഗിന്നസ് പക്രു, ഷിബു ഗംഗാധരന്‍, സലിം കുമാര്‍ ,സജിത് ജഗത്നന്ദന്‍, കെ. ആര്‍. പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഒരു നര്‍ത്തകിയുടെ ജീവിതത്തില്‍ ലോക്ക് ഡൗണ്‍ കാലത്തു നടക്കുന്ന ചില സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'ലോല' എന്ന് സംവിധായകന്‍ രമേശ് എസ് മകയിരം. ലോലയിലെ നായികയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മറ്റു നടീനടന്മാരെയും ഓഡീഷന്‍ വഴി തിരഞ്ഞെടുക്കുമെന്നും നിര്‍മ്മാതാക്കള്‍.

ലോക് ഡൗണ്‍ ഇളവുകളില്‍ നിന്നുകൊണ്ട് എല്ലാ സുരക്ഷാ മുന്‍കരുതലുകളും, ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും പൂര്‍ണമായി അനുസരിച്ച് കൊണ്ടായിരിക്കും ചിത്രീകരിക്കുകയെന്ന് സംവിധായകന്‍.

കവി രാജന്‍ കൈലാസ് എഴുതുന്ന വരികള്‍ക്ക് ഗിരീഷ് നാരായണ്‍ സംഗീതം നിര്‍വഹിക്കുന്ന മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. നിര്‍മ്മാണം-എസ് ശശിധരന്‍ പിള്ള. ഛായാഗ്രഹണം-സിനോജ് പി അയ്യപ്പന്‍,എഡിറ്റര്‍- റഷിന്‍ അഹമ്മദ്, ബിജിഎം-ഗിരീഷ് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ വി കാട്ടുങ്ങല്‍,

സൗണ്ട് ഡിസൈന്‍- നിവേദ് മോഹന്‍ദാസ്, കോസ്റ്റ്യൂം-സുജിത്ത് മട്ടന്നൂര്‍, സ്റ്റില്‍സ്-ദീപു അമ്പലക്കുന്ന്, ഡിസൈന്‍ -സജീഷ് പാലായി ഡിസൈന്‍, വാര്‍ത്താ പ്രചരണം- എ എസ് ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in