അത് കാവല്‍ ലുക്ക് അല്ല,സുരേഷ് ഗോപി പറയുന്നു

അത് കാവല്‍ ലുക്ക് അല്ല,സുരേഷ് ഗോപി പറയുന്നു

നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവലിലെ ഗെറ്റപ്പ് എന്ന പേരില്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള സുരേഷ് ഗോപിയുടെ ചിത്രം സമൂഹമാധ്യങ്ങളിലുള്‍പ്പടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഫോട്ടാകള്‍ക്കും ഡിസൈനുകള്‍ക്കും ചിത്രീകരണം കഴിഞ്ഞതോ പ്രഖ്യാപിച്ചിട്ടുള്ളതോ ആയ തന്റെ സിനിമകളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്ലാ ആരാധകരും മാധ്യമങ്ങളും തെറ്റായ വിവരങ്ങളോടെ ഈ ചിത്രങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കണമെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. വ്യക്തമായ വിവരങ്ങളില്ലാതെ എന്തെങ്കിലുമൊക്കെ പോസ്റ്റ് ചെയ്യുന്നതും, പ്രചരിപ്പിക്കുന്നതും ന്യായീകരിക്കാനാകാത്ത കാര്യമാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സുരേഷ് ഗോപി പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിലവിലെ എന്റെ അപ്പിയറന്‍സിലുള്ള ഫോട്ടോകള്‍ക്കും ഡിസൈനുകള്‍ക്കും, ചിത്രീകരണം കഴിഞ്ഞതോ പ്രഖ്യാപിച്ചിട്ടുള്ളതോ ആയ എന്റെ സിനിമകളുമായി യാതൊരു ബന്ധവുമില്ല. എല്ലാ ആരാധകരും മാധ്യമങ്ങളും മറ്റുള്ളവരും തെറ്റായ വിവരങ്ങളോടെ ഈ ചിത്രങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. വ്യക്തമായ വിവരങ്ങളില്ലാതെ എന്തെങ്കിലുമൊക്കെ പോസ്റ്റ് ചെയ്യുന്നതും, പ്രചരിപ്പിക്കുന്നതും ന്യായീകരിക്കാനാകാത്ത കാര്യമാണ്.

മാത്യൂസ് തോമസ് സംവിധാനം ചെയ്ത എന്റെ 250-ാമത്തെ ചിത്രത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വരെ മാത്രമെ ഈ ഗെറ്റപ്പ് ഉണ്ടാകൂ. അതിന് ശേഷം ഇത് മാറ്റുകയും കാവലിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കുകയും ചെയ്യും.

Related Stories

The Cue
www.thecue.in