'ഫഹദ്, മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തിലെ ഏറ്റവും മികച്ച നാച്ചുറല്‍ ആക്ടര്‍'


'ഫഹദ്, മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തിലെ ഏറ്റവും മികച്ച നാച്ചുറല്‍ ആക്ടര്‍'

പുതുനിര നായകന്‍മാരില്‍ ഫഹദ് ഫാസിലാണ് മികച്ച നടനെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. വളരെ സ്വാഭാവികമാണ് അദ്ദേഹത്തിന്റെ അഭിനയം. അയത്‌നലളിതമായി ഹാസ്യം അവതരിപ്പിക്കുന്നതിലും ഫഹദിന് വിജയിക്കാന്‍ കഴിയുന്നുണ്ട്. ഒരുപക്ഷേ മോഹന്‍ലാലിന് ശേഷം മലയാളത്തില്‍ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ് ഫഹദെന്നും ദ ന്യൂസ് മിനുട്ടിന് അനുവദിച്ച അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി. ഒപ്പം പ്രവര്‍ത്തിക്കണമെന്ന് തനിക്ക് ആഗ്രഹമുള്ള മറ്റൊരു മികച്ച നടന്‍ പൃഥ്വിരാജ് ആണെന്നും പ്രിയദര്‍ശന്‍ പറയുന്നു. പുതുനിരയിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം അടുത്തുനിന്ന് നിരീക്ഷിക്കുന്നുണ്ട്. ചിലരുടേതൊക്കെ അദ്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാണ്.


'ഫഹദ്, മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തിലെ ഏറ്റവും മികച്ച നാച്ചുറല്‍ ആക്ടര്‍'
മരക്കാര്‍ റിലീസ് മിക്കവാറും ഡിസംബറില്‍ അല്ലെങ്കില്‍ അടുത്ത വര്‍ഷം: പ്രിയദര്‍ശന്‍

അതേസമയം ഈ തലമുറയുടെ അഭിനിവേശങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ പ്രയാസപ്പെടുന്നുണ്ടെന്ന് സമ്മതിക്കുന്നു. വ്യക്തിപരമായി ബോധ്യപ്പെടാത്തതോ തൃപ്തികരമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതോ ആയ കാര്യങ്ങള്‍ എഴുതാനോ സ്വീകരിക്കാനോ എനിക്ക് സാധിക്കില്ല. അവരെ ബോധ്യപ്പെടുത്തി ഒപ്പം നിര്‍ത്തുന്നതിന് എന്റെ ഭാഗത്തുനിന്ന് ഒരു പ്രത്യേക പ്രേരണ വേണ്ടതുണ്ട്. എന്നാല്‍ മോഹന്‍ലാലിനൊപ്പമോ അക്ഷയ് കുമാറിനൊപ്പമോ പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം പശ്‌നങ്ങളില്ല. അവരോടൊപ്പം വളരെ കംഫര്‍ട്ടബിളാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മലയാളത്തിലെ പുതുനിര നടന്‍മാര്‍ക്കൊപ്പം സിനിമകളുണ്ടാകാത്തതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോയെന്ന ചോദ്യത്തിനായിരുന്നു മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in