ലോക്ക് ഡൗണില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ‘പൂര്‍വവിദ്യാര്‍ത്ഥി സംഗമവുമായി’ ക്ലാസ്‌മേറ്റ്‌സ് ടീം

ലോക്ക് ഡൗണില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ‘പൂര്‍വവിദ്യാര്‍ത്ഥി സംഗമവുമായി’ ക്ലാസ്‌മേറ്റ്‌സ് ടീം

മലയാളത്തില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമവും 90 കാമ്പസുകളുടെ ആഘോഷവും സജീവമാക്കിയ ചിത്രമാണ് ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ്. പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, കാവ്യാ മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വലിയ വിജയവുമായിരുന്നു.

ക്ലാസ്‌മേറ്റ്‌സ് എന്ന പേരില്‍ ഇന്ദ്രജിത്തും പൃഥ്വിരാജും നരേനും ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് സജീവമാണെന്ന് ജയസൂര്യ പല അഭിമുഖങ്ങളിലായി പറഞ്ഞിരുന്നു. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലായിരിക്കേ ക്ലാസ്‌മേറ്റ്‌സിലെ സുകുവും സതീശനും പയസും മുരളിയും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംഗമിച്ചു. ജയസൂര്യയും ഇന്ദ്രജിത്തും പൃഥ്വിരാജും നരേനുമാണ് വീഡീയോ കോള്‍ സംഗമത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചത്.

ആടുജീവിതം ചിത്രീകരണത്തിനായി ജോര്‍ദ്ദനിലാണ് പൃഥ്വിരാജ്. ഇന്ദ്രജിത്ത് സുകുമാരന്‍ കൊച്ചിയിലെ വീട്ടിലും. ജയസൂര്യയും കൊച്ചിയില്‍ വീട്ടിലുണ്ട്. നരേന്‍ ചെന്നൈയിലും. സുകുമാരന്‍ എന്ന വിദ്യാര്‍ത്ഥി നേതാവിനെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചത്. സതീശന്‍ കഞ്ഞിക്കുഴി എന്ന യുവനേതാവായി ജയസൂര്യയുമെത്തിയിരുന്നു. പയസ് എന്ന ഉഴപ്പന്‍ കഥാപാത്രമായത് ഇന്ദ്രജിത്ത്. മുരളിയെ നരേനും. സെല്‍ഫ് ഐസൊലേഷന്‍ ഡേയ്‌സ് എന്ന തലക്കെട്ടിലാണ് ഇന്ദ്രജിത്ത് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ജയസൂര്യ ക്ലാസ്‌മേറ്റ്‌സ് എന്ന ഹാഷ് ടാഗിലും.

Related Stories

No stories found.
logo
The Cue
www.thecue.in