അജിത് ആരാധകന്റെ അശ്ലീല കമ്ന്റിനെതിരെ കസ്തൂരി; ഉടന്‍ പ്രതികരിച്ച് ട്വിറ്റര്‍ ഇന്ത്യ

അജിത് ആരാധകന്റെ അശ്ലീല കമ്ന്റിനെതിരെ കസ്തൂരി; ഉടന്‍ പ്രതികരിച്ച് ട്വിറ്റര്‍ ഇന്ത്യ

അജിത് ആരാധകന്റെ അശ്ലീല കമ്ന്റിനെതിരെ കസ്തൂരി; ഉടന്‍ പ്രതികരിച്ച് ട്വിറ്റര്‍ ഇന്ത്യ
Published on

അജിത് ആരാധകരുടെ അശ്ലീല കമന്റില്‍ പ്രകോപിതയായി നടി കസ്തൂരി ശങ്കര്‍. അജിത്തിന്റെ മുഖചിത്രമുളള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് നടിയെ അപമാനിക്കുന്ന തരത്തിലുളള കമന്റ് വന്നത്. ഇത്തരം കമന്റുകളെ അംഗീകരിക്കുന്നവരാണോ ട്വിറ്റര്‍ ഉപഭോക്താക്കളെന്ന് അശ്ലീല കമന്റിന് മറുപടിയായി താരം ചോദിക്കുന്നു. മോശം കമന്റുകള്‍ ഇടുന്ന ആരാധകര്‍ക്കെതിരെ അജിത്തും രംഗത്തുവരണമെന്ന് താരം ആവശ്യപ്പെട്ടു. വിവാദമായ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ നിരവധി ആളുകള്‍ താരത്തിന് പിന്തുണയുമായി എത്തി. ട്വീറ്റ് വിവാദമായതോടെ കമ്ന്റിട്ട വ്യക്തിയുടെ അക്കൗണ്ട് ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തു. ഉടന്‍ തന്നെ നടപടി എടുത്തതില്‍ ട്വിറ്റര്‍ ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടുളള കുറിപ്പും പിന്നീട് താരം പങ്കുവെച്ചു.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന അശ്ലീലച്ചുവയുളള കമന്റുകള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും ഇത്തരം കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നമ്മള്‍ നടപടികള്‍ സ്വീകരിക്കണമെന്നും താരം പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരിടമായി ട്വിറ്ററിനെ കാണുന്നുവെന്നും പിന്തുണ നല്‍കിയവരോടെല്ലാം തന്റെ സ്‌നേഹം അറിയിക്കുന്നുവെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു.

അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ കസ്തൂരി സിനിമയ്ക്കപ്പുറം രാഷ്ട്രീയത്തിലും ശക്തമായ നിലപാടുകളുളള താരമാണ്.

logo
The Cue
www.thecue.in