Film News

‘ഫോറന്‍സിക് സയന്‍സിലെ നവീന സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിച്ചു’; ചിത്രത്തിന് പ്രശംസ

ടോവിനോ തോമസ് നായകനായ 'ഫോറന്‍സിക്' സിനിമയെ പ്രശംസിച്ച് പ്രമുഖ ഫോറന്‍സിക് സര്‍ജന്‍ അന്നമ്മ ജോണ്‍. ടച്ച് ഡിഎന്‍എയുടെ അനന്ത സാധ്യതകളും വാക്വം സക്ഷന്‍ പമ്പ് ഉപയോഗിച്ചുളള നവീനമായ സാങ്കേതികവിദ്യകളും ഫോറന്‍സികില്‍ പരീക്ഷിച്ചിട്ടുണ്ട്. കൂടാതെ ഫോറന്‌സിക് വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോഴും ഉണ്ടാവാറുളള ചില സംശയങ്ങള്‍ക്കുളള മറുപടിയും ചിത്രം നല്‍കുന്നുണ്ടെന്ന് അന്നമ്മ ജോണ്‍ പറയുന്നു.

Also Read: വീണ്ടും ത്രില്ലര്‍ സീസണ്‍, പ്രേക്ഷകര്‍ക്കൊപ്പം ഫോറന്‍സിക് കണ്ടിറങ്ങി ടൊവിനോ തോമസ്

മലയാളത്തില്‍ ഫൊറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ആദ്യ ചിത്രമാണ് ഫോറന്‍സിക്. അഖില്‍ പോളും അന്‍സാര്‍ ഖാനുമാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിരക്ക് ശേഷം പ്രേക്ഷകശ്രദ്ധ നേടിയ ത്രില്ലര്‍ ചിത്രം കൂടിയാണ് ഫൊറന്‍സിക്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായി ടൊവിനോ എത്തുന്നു. ഋതികാ സേവ്യര്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറുടെ റോളില്‍ മംമ്താ മോഹന്‍ദാസ്. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അഞ്ജലി നായര്‍, സൈജു കുറുപ്പ്, ഗിജു ജോണ്‍, റേബ മോണിക്ക, ധനേഷ് ആനന്ദ്, റോണി ഡേവിഡ്, അനില്‍ മുരളി, ബാലാജി ശര്‍മ്മ, ദേവി അജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫോറന്‍സിക് സര്‍ജന്‍ അന്നമ്മ ജോണിന്റെ വാക്കുകള്‍

ബ്ലഡ് സാമ്പിളില്‍ ഉളള ഡിഎന്‍എ പോലെയാവില്ല ത്വക്കിലെ കോശങ്ങളിലും മുടിയിലുമെല്ലാം ഉണ്ടാവുക. സംശയിക്കുന്ന ആളില്‍ നിന്ന് ഡിഎന്‍എ സാമ്പിള്‍ എടുക്കുമ്പോള്‍ രണ്ട് തരത്തിലുളളവയെങ്കിലും എടുത്തിരിക്കണം. എന്നാല്‍ മാത്രമേ ശരിയായ നിഗമനത്തില്‍ നമുക്ക് എത്താനാകൂ. ഇത് വളരെ നന്നായി ഫോറന്‍സികില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇനിമുതല്‍ അന്വേഷണസംഘങ്ങള്‍ മാതൃകയാക്കേണ്ട രീതിയും ഇതാണ്. കേരളത്തില്‍ ഇപ്പോഴും ടച്ച് ഡിഎന്‍എയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കാറുണ്ട്. എന്നാല്‍ ഈ മേഖലയിലെ അനന്ത സാധ്യതകള്‍ ചിത്രത്തില്‍ വളരെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ വാക്വം സക്ഷന്‍ പമ്പ് ഉപയോഗിച്ച് പരുക്കമായ പ്രതലങ്ങളില്‍ നിന്ന് ഡിഎന്‍എ എടുക്കുന്ന രീതിയും വളരെ നവീനമായ സാങ്കേതിക വിദ്യയാണ്. ഇതെല്ലാം ചിത്രത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതില്‍ ഫൊറന്‍സിക് അഭിനന്ദനം അര്‍ഹിക്കുന്നു.