കളറായി ‘ഹലാല്‍ ലവ് സ്റ്റോറി’, സുഡാനിക്ക് ശേഷം സക്കരിയ

കളറായി ‘ഹലാല്‍ ലവ് സ്റ്റോറി’, സുഡാനിക്ക് ശേഷം സക്കരിയ

നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിലെത്തുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകന്‍ സക്കരിയയുടെ രണ്ടാമത്തെ ചിത്രം പ്രേക്ഷകരിലേക്ക്. 'ഹലാല്‍ ലവ് സ്റ്റോറി' സിനിമക്കുള്ളിലെ സിനിമയാണെന്ന് പോസ്റ്റര്‍ സൂചന നല്‍കുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമയില്‍ പാര്‍വതി തിരുവോത്ത്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍ എന്നിവരും കഥാപാത്രങ്ങളാണ്. പാര്‍വതി അതിഥി താരമായാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് തിരക്കഥ. ഒപിഎം സിനിമാസ്, പപ്പായ ഫിലിംസ്, അവര്‍ ഹുഡ് എന്നീ ബാനറുകളില്‍ ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി, സക്കരിയ, മുഹസിന്‍ പരാരി,സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.

അജയ് മേനോന്‍ ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും ബിജിബാലും, ഷഹബാസ് അമനും റെക്‌സ് വിജയനും ചേര്‍ന്നാണ് ഗാനങ്ങള്‍.

No stories found.
The Cue
www.thecue.in