സല്‍മാനും ഹൃതിക്കുമല്ല, ഹിന്ദിയില്‍ ‘ദില്ലി’യാകാന്‍ അജയ് ദേവ്ഗണ്‍

സല്‍മാനും ഹൃതിക്കുമല്ല, ഹിന്ദിയില്‍ ‘ദില്ലി’യാകാന്‍ അജയ് ദേവ്ഗണ്‍

ഒറ്റ രാത്രി കൊണ്ട് ദില്ലി എന്ന തടവുകാരന്‍ നടത്തുന്ന അതിജീവനവും, സാഹസിക ദൗത്യവും അവതരിപ്പിച്ച തമിഴ് ത്രില്ലര്‍ ബോളിവുഡില്‍. 2019ല്‍ തമിഴകം ഏറ്റവുമധികം ചര്‍ച്ച ചെയ്ത ത്രില്ലര്‍ കൈദിയുടെ ഹിന്ദി റീമേക്ക് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. സല്‍മാന്‍ ഖാനോ, ഹൃതിക് റോഷനോ ആയിരിക്കും തമിഴില്‍ കാര്‍ത്തി അവതരിപ്പിച്ച ദില്ലി എന്ന നായക കഥാപാത്രത്തെ ബോളിവുഡില്‍ അവതരിപ്പിക്കുന്നത് എന്നായിരുന്നു മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൈദി റീമേക്കില്‍ അജയ് ദേവ്ഗണ്‍ നായകനായി എത്തും. നായകനാകുന്നുവെന്ന വാര്‍ത്ത അജയ് ദേവ്ഗണും സ്ഥിരീകരിച്ചു.

2021 ഫെബ്രുവരി 12ന് കൈദി ഹിന്ദി റീമേക്ക് റിലീസിനെത്തുമെന്നും അജയ് ദേവ്ഗണ്‍. തമിഴ് പതിപ്പിന്റെ നിര്‍മ്മാതാവ് എസ് ആര്‍ പ്രഭുവും റീമേക്ക് സ്ഥിരീകരിച്ചു. കൈദി തമിഴിലൊരുക്കിയ ലോഗേഷ് കനകരാജിനെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യാന്‍ സമീപിച്ചിരുന്നു. തമിഴില്‍ വിജയ് നായകനാകുന്ന മാസ്റ്റര്‍ എന്ന സിനിമയാണ് ലോഗേഷ് ഇപ്പോള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. വിജയ് ചിത്രം പൂര്‍ത്തിയായാല്‍ കൈദി രണ്ടാം ഭാഗത്തിലേക്ക് ലോഗേഷ് കടക്കുമെന്നാണ് സൂചന. കൈദി റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ലോഗേഷ് കനകരാജ് വിജയ് സിനിമയുടെ പ്രീ പ്രൊഡക്ഷനിലേക്ക് കടന്നിരുന്നു. തമിഴില്‍ തിരക്കേറിയതിനാല്‍ ഹിന്ദി റീമേക്ക് താല്‍പ്പര്യമില്ലെന്ന് ലോഗേഷ് അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി കൈദിയുടെ സംവിധായകന്‍ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.

സല്‍മാനും ഹൃതിക്കുമല്ല, ഹിന്ദിയില്‍ ‘ദില്ലി’യാകാന്‍ അജയ് ദേവ്ഗണ്‍
കൈദി രണ്ടാം ഭാഗം സീക്വലോ, പ്രീക്വലോ?, കാര്‍ത്തി പറയുന്നത്

താനാജി ദ അണ്‍സംഗ് വാറിയര്‍ ആണ് അജയ് ദേവ്ഗണ്‍ നായകനായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. അമിത് ശര്‍മ്മയുടെ സ്‌പോര്‍ട്‌സ് ബയോപിക് മൈദാന്‍ ആണ് അടുത്ത റിലീസ്. കൈദി രണ്ടാം ഭാഗത്തിന്റെ കഥ എന്തായിരിക്കുമെന്ന് ലോഗേഷിനും തനിക്കും കൃത്യമായ ഐഡിയ ഉണ്ടെന്ന് ദ ക്യു അഭിമുഖത്തില്‍ കാര്‍ത്തി പറഞ്ഞിരുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സീക്വലും പ്രീക്വലുമായിരിക്കും (ചിരിക്കുന്നു)ഇപ്പോഴും രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനയിലാണ്. ഞങ്ങള്‍ക്ക് അതെക്കുറിച്ചുള്ള ഐഡിയയുണ്ട്. ലോകേഷ് കനകരാജ് വിജയ് സാര്‍ ചിത്രം പൂര്‍ത്തിയാക്കി വന്നാല്‍ ആ സിനിമയിലേക്ക് കടക്കും.

കാര്‍ത്തി

സല്‍മാന്‍ ഖാന്‍ രണ്ട് വര്‍ഷത്തേക്കുള്ള കമ്മിറ്റ്‌മെന്റ് കാരണമാണ് കൈദി റീമേക്ക് വേണ്ടെന്ന് വച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താനാജിക്ക് ശേഷം ബോളിവുഡ് ബോക്‌സ് ഓഫീസിലുണ്ടായ താരമൂല്യം മുന്‍നിര്‍ത്തി കൈദി റീമേക്ക് ഗുണകരമാകുമോ എന്ന് വിലയിരുത്താന്‍ അജയ് ദേവ്ഗണ്‍ സമ്മതം മൂളുന്നതിന് മുമ്പ് നിര്‍മ്മാതാക്കളോട് സാവകാശം തേടിയിരുന്നു. തമിഴ് പതിപ്പിന്റെ സഹനിര്‍മ്മാതാക്കളായ റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് ആണ് കൈദി ബോളിവുഡ് റീമേക്കിന് പിന്നില്‍.

Related Stories

No stories found.
logo
The Cue
www.thecue.in