സാഹസികത വിടാതെ തല, ബൈക്ക് സ്റ്റണ്ടിനിടെ അജിത്തിന് പരുക്ക്‌

സാഹസികത വിടാതെ തല, ബൈക്ക് സ്റ്റണ്ടിനിടെ അജിത്തിന് പരുക്ക്‌
സാഹസികത വിടാതെ തല, ബൈക്ക് സ്റ്റണ്ടിനിടെ അജിത്തിന് പരുക്ക്‌

തമിഴ് നടന്‍ അജിത്തിന് ബൈക്ക് സ്റ്റണ്ടിനിടെ അപകടത്തില്‍ പരുക്ക്. പുതിയ ചിത്രം 'വാലിമൈയു'ടെ ഷൂട്ടിംഗിനിടെ ആയിരുന്നു അപകടം.ചെന്നൈയിലെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ബൈക്കില്‍ നിന്നും വീണ അജിത്തിന്റെ കൈയിലും കാലിലുമാണ് പരിക്ക്. ചെറിയ മുറിവുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഇരുപത് മിനിറ്റ് ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചെന്നും അണിയറക്കാര്‍ വ്യക്തമാക്കുന്നു. അപകടത്തിന്റെ വീഡിയോ പ്രചരിക്കുന്നുമുണ്ട്.

അതേസമയം ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഒരിടവേളയാവശ്യപ്പെട്ടിരിക്കുകയാണ് അജിത്ത്. ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന ഷെഡ്യൂളില്‍ തിരികെയെത്തുമെന്നും അജിത്ത് അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബൈക്കുകളോട് അജിത്തിനുളള പ്രിയം നേരത്തേ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചതാണ്. 'ആരംഭം', 'വേദാളം' എന്നീ സിനിമകളില്‍ ഉള്‍പ്പടെ പല ചിത്രങ്ങളിലും ബൈക്ക് സ്റ്റണ്ടുകള്‍ ചിത്രീകരിക്കുന്നതിനിടയില്‍ താരത്തിന് പരിക്കേ്റ്റിട്ടുണ്ട്. അപകട ദൃശ്യം വൈറലായതോടെ #GetWellSoonTHALA എന്ന ഹാഷ്ടാഗ് പങ്കുവെയ്ക്കുകയാണ് താരത്തിന്റെ ആരാധകര്‍. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 65,000 ത്തില്‍ അധികം ട്വീറ്റുകളുമായി ട്രെന്‍ഡായിയിരിക്കുകയാണ് ഹാഷ്ടാഗ്.

Related Stories

The Cue
www.thecue.in