‘ഷൂട്ടിംഗ് മുടക്കിയാല്‍ തമിഴ് മക്കള്‍ക്ക് ജോലിയില്ലാതാകും’, ബിജെപിക്കെതിരെ തമിഴ്‌നാട് സിനിമാസംഘടനകള്‍

‘ഷൂട്ടിംഗ് മുടക്കിയാല്‍ തമിഴ് മക്കള്‍ക്ക് ജോലിയില്ലാതാകും’, ബിജെപിക്കെതിരെ തമിഴ്‌നാട് സിനിമാസംഘടനകള്‍

വിജയ് ചിത്രം മാസ്റ്റര്‍ ചിത്രീകരണം തടസപ്പെടുത്താന്‍ ശ്രമിച്ച ബിജെപിക്കെതിരെ തമിഴകത്തെ ചലച്ചിത്ര സംഘടനകള്‍ രംഗത്ത്. ഷൂട്ടിംഗ് മുടക്കിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടവും, സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനായ ഫെഫ്‌സി. എല്ലാ സിനിമകളും തമിഴ്‌നാട്ടില്‍ ചിത്രീകരിക്കണമെന്നാണ് സംഘടന ആഗ്രഹിക്കുന്നത്. പല സൂപ്പര്‍താര ചിത്രങ്ങളും തമിഴ്‌നാട്ടിന് പുറത്താണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രജനികാന്തിന്റെയും അജിത്തിന്റെയും ഉള്‍പ്പെടെ ഏഴോളം സിനിമകള്‍ ഹൈദരാബാദിലാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഒരു സിനിമ സംസ്ഥാനത്തിന് പുറത്ത് ഷൂട്ട് ചെയ്യുമ്പോള്‍ മൂന്ന് ലക്ഷം തൊഴില്‍ അവസരങ്ങളാണ് പുറത്തേക്ക് പോകുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചലച്ചിത്ര വ്യവസായത്തില്‍ നിന്ന് ആയിരം കോടിയോളം രൂപ സംസ്ഥാനത്തിന് പുറത്താണ് ചെലവഴിച്ചിരിക്കുന്നത്. ഇത് തമിഴ് മക്കള്‍ക്കും തൊഴിലാളികള്‍ക്കും സംസ്ഥാനത്തിനും കിട്ടേണ്ട പണമാണെന്നും ഫെഫ്‌സി പ്രസിഡന്റും സംവിധായകനുമായ ആര്‍ കെ ശെല്‍വണി.

‘ഷൂട്ടിംഗ് മുടക്കിയാല്‍ തമിഴ് മക്കള്‍ക്ക് ജോലിയില്ലാതാകും’, ബിജെപിക്കെതിരെ തമിഴ്‌നാട് സിനിമാസംഘടനകള്‍
വിജയ് ഫാന്‍സിന്റെ പ്രതിരോധം, ഷൂട്ടിംഗ് തടസപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ച് ബിജെപി

പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗനൈറ്റ് കോര്‍പ്പറേഷനില്‍ വിജയ് ചിത്രം മാസ്റ്റര്‍ ഷൂട്ട് ചെയ്യുന്നതിനെതിരെ ബിജെപി സമരവുമായി എത്തിയിരുന്നു. വിജയ് ഫാന്‍സ് വന്‍ പ്രതിരോധവുമായി എത്തിയതിന് പിന്നാലെ ബിജെപി സമരനീക്കം ഉപേക്ഷിച്ചു. വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയായിരുന്നു ബിജെപി പ്രതിഷേധം.

എന്‍.എല്‍.സി കാമ്പസില്‍ 25 വര്‍ഷം മുമ്പ് ഷൂട്ട് ചെയ്തപ്പോള്‍ ഉള്ള പ്രശ്‌നം ചൂണ്ടിക്കാട്ടി ഇപ്പോള്‍ ചിത്രീകരണം മുടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഫെഫ്‌സി പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി പറഞ്ഞു. വിജയ് മാത്രമാണ് മുന്‍നിര താരങ്ങളില്‍ ഭൂരിഭാഗം സിനിമകളും തമിഴ് നാട്ടില്‍ തന്നെ ചിത്രീകരിക്കുന്നതെന്നും ശെല്‍വമണി. മാസ്റ്റര്‍ നെയ് വേലിയില്‍ ചിത്രീകരിക്കുമ്പോള്‍ ഒരു കോടി രൂപയോളം ആ നാട്ടില്‍ തന്നെ തൊഴില്‍ ആയും ഹോട്ടലുകള്‍ക്കും മറ്റുമായും ചെലവഴിക്കുന്നുണ്ട്. രാഷ്ട്രീയക്കാരുടെ അനുമതിയോടെ സിനിമ പിടിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്നും ഫെഫ്‌സി. ബിജെപി സിനിമാ ചിത്രീകരണം മുടക്കാന്‍ ശ്രമിച്ചതിനെതിരെ തമിഴ്‌നാട് പ്രൊഡ്യൂസര്‍ കൗണ്‍സിലും എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in