‘ആധുനിക ഡിജിറ്റല്‍ ലോകത്തെ പ്രതിഫലിപ്പിക്കുന്നത്’; സിനിമാ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി പുതിയ രൂപത്തില്‍ 

‘ആധുനിക ഡിജിറ്റല്‍ ലോകത്തെ പ്രതിഫലിപ്പിക്കുന്നത്’; സിനിമാ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി പുതിയ രൂപത്തില്‍ 

സിനിമകള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ രൂപത്തില്‍ മാറ്റം വരുത്തിയതായി സെന്‍ട്രല്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. ആധുനിക ഡിജിറ്റല്‍ ലോകത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ളതാണ് മാറ്റമെന്ന് സിബിഎഫ്‌സി ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള ഒമ്പത് പ്രാദേശിക ഓഫീസുകളില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ഡിസൈന്‍ നടപ്പാക്കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒറ്റ ക്ലിക്കിലൂടെ സിനിമയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും നല്‍കുന്നതാണ് പുതിയ സര്‍ട്ടിഫിക്കറ്റെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കും.

‘ആധുനിക ഡിജിറ്റല്‍ ലോകത്തെ പ്രതിഫലിപ്പിക്കുന്നത്’; സിനിമാ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി പുതിയ രൂപത്തില്‍ 
പാട്ട് വിവാദത്തില്‍ ക്ഷമ ചോദിച്ച് മോഹന്‍ലാല്‍; ‘ഉദ്ദേശിച്ചത് താന്‍ പാടി അഭിനയിച്ചതെന്ന്’  

ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങള്‍, ചിത്രത്തിന്റെ കഥയുടെ സംഗ്രഹം, ട്രെയിലര്‍ തുടങ്ങിയ വിവരങ്ങള്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കുന്നതാണ് പുതിയ സര്‍ട്ടിഫിക്കറ്റ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു പുതിയ സര്‍ട്ടിഫിക്കറ്റും സിബിഎഫ്‌സി ലോഗോയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അമിത് ഖാരെയും ചേര്‍ന്ന് പുറത്തുവിട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in