മൊയ്തീനില്‍ മഴയെങ്കില്‍ ചെത്തി മന്ദാരത്തില്‍ മഞ്ഞ്, മണിരത്‌നം ചിത്രത്തിന് ശേഷം കര്‍ണന്‍ അടുത്ത ഷെഡ്യൂള്‍, : ആര്‍ എസ് വിമല്‍

മൊയ്തീനില്‍ മഴയെങ്കില്‍ ചെത്തി മന്ദാരത്തില്‍ മഞ്ഞ്, മണിരത്‌നം ചിത്രത്തിന് ശേഷം കര്‍ണന്‍ അടുത്ത ഷെഡ്യൂള്‍, : ആര്‍ എസ് വിമല്‍

കേരളത്തിലെ പ്രണയത്തിന്റെ നിത്യസ്മാരകമായി മാറി കാഞ്ചനമാലാ-മൊയ്തീന്‍ പ്രണയകഥയുടെ ദൃശ്യാവിഷ്‌കാരത്തിലൂടെ മലയാള സിനിമാലോകത്ത് ഗംഭീര തുടക്കമിട്ട സംവിധായകനാണ് ആര്‍ എസ് വിമല്‍. വലിയ ഇടവേള അവസാനിപ്പിച്ച് വിമല്‍ എത്തുന്നത് സ്വന്തം നിര്‍മ്മാണത്തിലുള്ള സിനിമയുമായാണ്. വിക്രം നായകനായ മഹാവീര്‍ കര്‍ണ എന്ന സിനിമയുടെ ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് നവാഗതര്‍ക്കൊപ്പം ചെത്തി മന്ദാരം തുളസിയെന്ന സിനിമ. എന്ന് നിന്റെ മൊയ്തീനിലും കര്‍ണനിലും വിമലിനൊപ്പം ഡയറക്ഷന്‍ ടീമിലുള്ളവരാണ് സിനിമയുടെ അണിയറയില്‍. ആര്‍ എസ് വിമല്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മാണം. ജയ് ജനാര്‍ദ്ദനന്‍, രാഹുല്‍ ആര്‍, പി ജിംഷാര്‍ എന്നിവരാണ് സംവിധാനം.

കര്‍ണന്‍ വൈകുന്നതല്ല, നീണ്ട ഷെഡ്യൂള്‍

കര്‍ണന്‍ നീണ്ടും പോകുന്നതോ ചിത്രീകരണം വൈകുന്നതോ അല്ല, വലിയ താരനിരയുള്ള ബിഗ് ബജറ്റ് ചിത്രം ആയതിനാല്‍ പല താരങ്ങളുടെയും ഡേറ്റുകള്‍ ഒത്തുവരേണ്ടതുണ്ട്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ പൂര്‍ത്തിയാക്കിയാല്‍ വിക്രം സര്‍ കര്‍ണനില്‍ വീണ്ടും ജോയിന്‍ ചെയ്യും. ഇപ്പോള്‍ പൂര്‍ത്തിയായത് ചെറിയൊരു ഷെഡ്യൂള്‍ ആണ്. ചെത്തി മന്ദാരം തുളസി കര്‍ണന് മുമ്പ് തന്നെ ആലോചിച്ചിരുന്ന സിനിമയാണ്.

മൊയ്തീന്‍ മഴയിലെ പ്രണയമെങ്കില്‍ ഈ സിനിമ മഞ്ഞില്‍

ഞാന്‍ ചെയ്യുന്ന സിനിമകളില്‍ തിരക്കഥ എന്റേത് തന്നെയായിരിക്കും. മൊയ്തീനും ഇപ്പോള്‍ കര്‍ണനും അടുത്തതായി ചെയ്യാന്‍ പോകുന്ന സിനിമയും അങ്ങനെയാണ്. സിനിമ നിര്‍മ്മിക്കാം എന്ന് കരുതിയപ്പോഴാണ് കഥകള്‍ കേള്‍ക്കാന്‍ തീരുമാനിച്ചത്. ഒരു പാട് കഥകള്‍ കേട്ടിരുന്നു. എന്റെ ഡയറക്ഷന്‍ ടീമിലുള്ളവര്‍ പറഞ്ഞ കേട്ടപ്പോള്‍ മനോഹരമായി തോന്നി. ചെത്തി മന്ദാരം തുളസി എഴുതിയ പി ജിംഷാര്‍ നേരത്തെ കഥകളും തിരക്കഥകളും എഴുതിയിട്ടുള്ള ആളാണ്. കര്‍ണന്‍ പ്രീ പ്രൊഡക്ഷന്‍ മുതല്‍ സഹസംവിധായകനായി എനിക്കൊപ്പമുണ്ട്. ജേയ് ജനാര്‍ദ്ദനനും രാഹുലും കര്‍ണനിലും മൊയ്തീനിലും ഉണ്ടായിരുന്നവരാണ്. ഷിംലയിലും കാശ്മീരിലും നടക്കുന്ന ലവ് സ്റ്റോറിയാണ് ചെത്തി മന്ദാരം തുളസി. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയില്‍ മഴയായിരുന്നു പ്രണയത്തിന്റെ പശ്ചാത്തലമെങ്കില്‍ ഈ സിനിമ മുഴുവന്‍ മഞ്ഞിന്റെ ബാക്ക് ഡ്രോപ്പിലാണ്. മൊയ്തീന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഡോ.സുരേഷ് കുമാര്‍ മുട്ടത്തിനൊപ്പം ഞാനും ഭാര്യ നിജു വിമലും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു പണിക്കര്‍ ആണ് ക്യാമറ. അപ്പു ഭട്ടതിരി എഡിറ്റര്‍. ഗോവിന്ദ് വസന്ത 96ന് ശേഷം തമിഴില്‍ നിന്ന് മലയാളത്തിലെത്തുന്ന ചിത്രവുമാണ് ചെത്തി മന്ദാരം തുളസി. ഗോവിന്ദിന്റെ 2020ലെ ആദ്യത്തെ സിനിമ. സണ്ണി വെയിനും റിദ്ധി കുമാറുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ് സിനിമ. മേയ് ആണ് റിലീസ്.

മൊയ്തീനില്‍ മഴയെങ്കില്‍ ചെത്തി മന്ദാരത്തില്‍ മഞ്ഞ്, മണിരത്‌നം ചിത്രത്തിന് ശേഷം കര്‍ണന്‍ അടുത്ത ഷെഡ്യൂള്‍, : ആര്‍ എസ് വിമല്‍
‘ജോര്‍ജ് സാര്‍ എടുത്തിരുന്നത് നാളത്തെ സിനിമകള്‍’; ആമേന്‍ ഉണ്ടായത് പഞ്ചവടിപ്പാലത്തില്‍ നിന്നെന്ന് ലിജോ

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിര്‍മ്മാണത്തിലേക്ക്

കര്‍ണന്‍ എന്ന സിനിമ തിരക്കഥയില്‍ നിന്ന് നേരെ ചിത്രീകരണത്തിലേക്ക് കടന്ന ഒരു പ്രൊജക്ടല്ല. കര്‍ണന് വേണ്ടി നീണ്ട പ്രീ പ്രൊഡക്ഷന്‍ ഉണ്ടായിരുന്നു. ആര്‍ എസ് വിമല്‍ ഫിലിംസ് എന്ന ബാനറാണ് പ്രീ പ്രൊഡക്ഷന്‍ നിര്‍വഹിച്ചത്. രണ്ടര മണിക്കൂര്‍ പ്രീ വിഷ്വല്‍ മാതൃകയാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. ത്രീഡിയിലും ടുഡിയും ആണ് രണ്ടര മണിക്കൂര്‍ ചെയ്തത്. ബോംബെ,ഹൈദരാബാദ് സ്റ്റുഡിയോകളിലായിരുന്നു പൂര്‍ത്തിയാക്കിയത്.

കര്‍ണന്‍ ടീസര്‍ റെഡിയായിരുന്നു

കര്‍ണന്‍ ഷൂട്ട് തുടങ്ങിയ ശേഷം പ്രധാന അപ്‌ഡേറ്റുകള്‍ ഇല്ലാതിരുന്നതിനാല്‍ 2020ല്‍ ഒരു ടീസര്‍ പുറത്തുവിടാം എന്ന് ആലോചിച്ചിരുന്നു. പിന്നെ ആലോചിച്ചപ്പോള്‍ അത് വളരെ നേരത്തെ ആകുമെന്ന് തോന്നി. വിക്രം സാറും ഇതേ അഭിപ്രായം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in