‘റോക്കി ഭായ് ഈസ് കമിങ്ങ് ബാക്ക്’ ; കെജിഎഫ് ചാപ്റ്റര്‍ 2 ഫസ്റ്റ് ലുക്ക് 21ന്

‘റോക്കി ഭായ് ഈസ് കമിങ്ങ് ബാക്ക്’ ; കെജിഎഫ് ചാപ്റ്റര്‍ 2 ഫസ്റ്റ് ലുക്ക് 21ന്

ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ രചിച്ച കന്നഡ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കിഭായ് എന്ന അധോലോക നായകന്റെ കഥ പറഞ്ഞ ചിത്രം യാഷിന്റെ പ്രകടത്തോടെ രാജ്യം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ഈ മാസം 21 ന് പുറത്തുവിടും. ആദ്യ ഭാഗം റിലീസ് ചെയ്തത് 2018 ഡിസംബര്‍ 21 നായിരുന്നു.

കന്നഡ കൂടാതെ, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. മാസ് ഡയലോഗ് കൊണ്ടും ആക്ഷന്‍ കൊണ്ടും ആരാധകരെ സൃഷ്ടിച്ച ചിത്രം 2018ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.

കെജിഎഫ് ചാപ്റ്റര്‍ 2വില്‍ വില്ലനായെത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. അധീര എന്ന ദത്തിന്റെ വില്ലന്‍ കഥാപാത്രത്തിന്റെ ലുക്ക് മുന്‍പ് റിലീസ് ചെയ്തിരുന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവു കൂടിയ ചിത്രവുമായിരുന്നു കെജിഎഫ്. ഇന്ത്യയൊട്ടാകെ 2460 തിയ്യേറ്ററുകളില്‍ റിലീസ് ചെയ്ത ആദ്യ ഭാഗം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തിയിരുന്നു. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു് കെജിഎഫ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

The Cue
www.thecue.in