‘ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും’; ബിനീഷ് പറഞ്ഞത് പൊള്ളുന്ന സത്യമാണെന്ന് വി എ ശ്രീകുമാര്‍

‘ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും’; ബിനീഷ് പറഞ്ഞത് പൊള്ളുന്ന സത്യമാണെന്ന് വി എ ശ്രീകുമാര്‍

നടന്‍ ബിനീഷ് ബാസ്റ്റിന്‍ പാലക്കാട് മെഡിക്കല്‍ കോളേജ് വേദിയില്‍ പ്രതിഷേധിച്ച് സംസാരിച്ചത് പൊള്ളുന്ന സത്യമാണെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍. ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധം കണ്ട് കണ്ണ് നിറഞ്ഞെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ജീവിതത്തില്‍ അപമാനിതരാകുക എന്നത് എത്രമാത്രം വേദനാജനകമാണ് എന്ന് അതേറ്റുവാങ്ങുന്നവര്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ. ബിനീഷ് ബാസ്റ്റ്യന്റെ കണ്ണീര്‍ പൊള്ളുന്നതാണ്, വാക്കുകളും. അതീ സമൂഹത്തിലേയ്ക്കും വീണ് പടരുകയാണെന്നും സംവിധായകന്‍ പ്രതികരിച്ചു.

ബിനീഷ് ബാസ്റ്റ്യന്‍ ആ വേദിയില്‍ എഴുതി കൊണ്ടുവന്ന കുറിപ്പ് കാണാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, നിറയെ അക്ഷരത്തെറ്റുകളാണ് ടീമേ. ബിനീഷിനല്ല, കീഴാളരായും മേലാളരായും മനുഷ്യരെ വിഭജിക്കുന്ന വ്യവസ്ഥയ്ക്കാണ് അക്ഷരം തെറ്റിയത്!

വി എ ശ്രീകുമാര്‍

വി എ ശ്രീകുമാറിന്റെ പ്രതികരണം

ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും

ഇപ്പോഴും സംവിധായകരെ കാണുമ്പോള്‍ ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്ന് മഹാനടനായ മമ്മൂക്ക പറഞ്ഞ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിനീഷ് ബാസ്റ്റ്യനെ പോലെ ചാന്‍സ് ചോദിച്ച അനേകരാണ് പിന്നീട് സൂപ്പര്‍ താരങ്ങളാകുന്നത്. ബിനീഷ് ബാസ്റ്റ്യന്റെ പ്രതിഷേധം കണ്ടു കണ്ണു നിറഞ്ഞു. ജീവിതത്തില്‍ അപമാനിതരാകുക എന്നത് എത്രമാത്രം വേദനാജനകമാണ് എന്ന് അതേറ്റുവാങ്ങുന്നവര്‍ക്കേ അറിയു. ബിനീഷ് ബാസ്റ്റ്യന്റെ കണ്ണീര്‍ പൊള്ളുന്നതാണ്. വാക്കുകളും. അതീ സമൂഹത്തിലേയ്ക്കും വീണ് പടരുന്നു. പടരണം. പൊള്ളുന്ന സത്യമാണ് ആ യുവാവ് വിളിച്ചു പറഞ്ഞത്.

‘ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും’; ബിനീഷ് പറഞ്ഞത് പൊള്ളുന്ന സത്യമാണെന്ന് വി എ ശ്രീകുമാര്‍
വാളയാര്‍: സിബിഐ അന്വേഷണം ഉടനില്ല; പോക്‌സോ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍

സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ മാപ്പ് പറഞ്ഞതായി എവിടെയോ കണ്ടു. വളരെ നല്ലത്. ഫെഫ്ക വളരെ വേഗം ഇടപെട്ടത് ശ്രദ്ധിച്ചു. പ്രതിഷേധങ്ങളും ബിനീഷിനോടുള്ള ഐക്യദാര്‍ഢ്യങ്ങളും കണ്ടു. ബിനീഷ് ബാസ്റ്റ്യന്‍ ആ വേദിയില്‍ എഴുതി കൊണ്ടുവന്ന കുറിപ്പാണിത്, ഈ കുറിപ്പ് കാണാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, നിറയെ അക്ഷരത്തെറ്റുകളാണ് ടീമേ. ബിനീഷിനല്ല, കീഴാളരായും മേലാളരായും മനുഷ്യരെ വിഭജിക്കുന്ന വ്യവസ്ഥയ്ക്കാണ് അക്ഷരം തെറ്റിയത്! ബിനീഷ് താങ്കള്‍ ഈ എഴുതിയത് ഈ സമൂഹം പലയാവര്‍ത്തി വായിക്കട്ടെ

‘ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും’; ബിനീഷ് പറഞ്ഞത് പൊള്ളുന്ന സത്യമാണെന്ന് വി എ ശ്രീകുമാര്‍
പേരില്‍ മേനോന്‍ ഉണ്ടെങ്കിലും ആ ചിന്താഗതിയില്ല, വന്ന തെറിക്ക് കണക്കില്ല, ബിനീഷിനോട് ക്ഷമ ചോദിക്കുന്നുവെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ 

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേ വേദിയിലായിരുന്നു ബിനീഷിന്റെ പ്രതിഷേധം. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് യൂണിയന്‍ ഭാരവാഹികള്‍ താന്‍ താമസിച്ച ഹോട്ടലില്‍ എത്തുകയും ഉദ്ഘാടനത്തിന് ഒരു മണിക്കൂര്‍ കഴിഞ്ഞ് എത്തിയാല്‍ മതിയെന്ന് അറിയിക്കുകയും ചെയ്തെന്ന് ബിനീഷ് പറഞ്ഞു. താന്‍ വേദിയിലെത്തിയാല്‍ മാഗസിന്‍ പുറത്തിറക്കാമെന്നേറ്റ അനില്‍ രാധാകൃഷ്ണമേനോന്‍ ഇറങ്ങിപ്പോകുമെന്നാണ് അറിയിച്ചത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് കഴിയില്ലെന്ന് പറഞ്ഞെന്നാണ് കോളജ് ഭാരവാഹികള്‍ വിശദീകരിച്ചതെന്നും ബിനീഷ് വ്യക്തമാക്കുന്നു. ഇതോടെ ബിനീഷ് വേദിയിലെത്തുകയും പ്രതിഷേധ സൂചകമായി നിലത്തിരിക്കുകയുമായിരുന്നു.

‘ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും’; ബിനീഷ് പറഞ്ഞത് പൊള്ളുന്ന സത്യമാണെന്ന് വി എ ശ്രീകുമാര്‍
മാവോയിസ്റ്റ് കൊല: രമയ്ക്ക് വെടിയേറ്റത് ഭക്ഷണം കഴിക്കുമ്പോള്‍; മണിവാസകത്തിന്റെ രണ്ട് കാലുകളും ഒടിഞ്ഞ നിലയില്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in