‘ഷെയിനിനെ ട്രോളിയതാണോ?’, ദുല്‍ഖറിന്റെ മുടിവെട്ട് ചിത്രത്തിന് ട്രോളും കമന്റുകളും

‘ഷെയിനിനെ ട്രോളിയതാണോ?’, ദുല്‍ഖറിന്റെ മുടിവെട്ട് ചിത്രത്തിന് ട്രോളും കമന്റുകളും

ഷെയിന്‍ നിഗം-ജോബി ജോര്‍ജ്ജ് തര്‍ക്കം പരിഹരിക്കപ്പെട്ട ദിവസം ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കമന്റുകളും ട്രോളും. ‘ഗെറ്റിംഗ് ഔട്ട് ഓഫ് കണ്ട്രോള്‍’ എന്ന കാപ്ഷനില്‍ മുടിവെട്ടുന്ന ചിത്രമാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത്. വെയില്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ തുടര്‍ച്ചയെ ബാധിക്കുന്ന രീതിയില്‍ മുടിവെട്ടിയെന്ന ഷെയിന്‍ നിഗത്തിനെതിരായ ആരോപണത്തെ ബന്ധിപ്പിച്ചാണ് ദുല്‍ഖറിന്റെ ചിത്രത്തിനുള്ള കമന്റുകള്‍ ഏറെയും. ഷെയിനിനെ ട്രോളിയതാണോ മുടിവെട്ട് ചിത്രമെന്ന് ചിലര്‍ ചോദിക്കുന്നു. മുടി വെട്ടുന്നതൊക്കെ കൊള്ളാം അത് കഴിഞ്ഞ് ലൈവ് വരരുതെന്നാണ് മറ്റൊരു കമന്റ്. മുടി വെട്ടുമ്പോള്‍ ഉറങ്ങിപ്പോവരുതെന്നും കമന്റുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെയില്‍ എന്ന സിനിമയുടെ ഷെഡ്യൂള്‍ ബ്രേക്കില്‍ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ജോയിന്‍ ചെയ്ത ഷെയിന്‍ നിഗം മുടി വെട്ടി ലുക്കില്‍ മാറ്റം വരുത്തിയെന്നായിരുന്നു നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന്റെ ആരോപണം. ഷെയിനിനെ ജോബി ജോര്‍ജ് വ്യക്തിപരമായി അവഹേളിക്കുന്നതും വധഭീഷണി മുഴക്കുന്നതുമായ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നു. മുടി വെട്ടുന്നതിനിടെ ഉറങ്ങിപ്പോയതിനാല്‍ മുടി കാര്യമായി വെട്ടിയത് ശ്രദ്ധയില്‍പ്പെട്ടില്‍ എന്നായിരുന്നു ഷെയിനിന്റെ വിശദീകരണം. ഷെയിന്‍ നിഗത്തിനെതിരെ ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ് ഉടമ ജോബി ജോര്‍ജ്ജ് നടത്തിയ വധഭീഷണി ഫോണ്‍ കോളുകള്‍ കൂടുതലായി പുറത്തുവന്നതിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നിവരുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുകയായിരുന്നു. വെയില്‍ പൂര്‍ത്തിയാക്കുമെന്നും ഷെയിനിന് നല്‍കാനുള്ള ബാക്കി പ്രതിഫലം ജോബി നല്‍കണമെന്നുമായിരുന്നു ധാരണ. ഷെയിനിനെ അധിക്ഷേപിച്ചതില്‍ ജോബി ജോര്‍ജ്ജ് മാപ്പ് പറയുകയും ചെയ്തു.

‘ഷെയിനിനെ ട്രോളിയതാണോ?’, ദുല്‍ഖറിന്റെ മുടിവെട്ട് ചിത്രത്തിന് ട്രോളും കമന്റുകളും
അവഹേളിച്ചതില്‍ ജോബിയുടെ മാപ്പ്, ‘വെയില്‍’ പൂര്‍ത്തിയാക്കും; ഷെയ്ന്‍- ജോബി തര്‍ക്കം തീര്‍പ്പാക്കി
‘ഷെയിനിനെ ട്രോളിയതാണോ?’, ദുല്‍ഖറിന്റെ മുടിവെട്ട് ചിത്രത്തിന് ട്രോളും കമന്റുകളും
ഷെയ്ന്‍ വഞ്ചിച്ചുവെന്ന് ജോബി ജോര്‍ജ് ; ‘മുടി വെട്ടരുതെന്ന് കരാറുണ്ടായിരുന്നു’

ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം കുറുപ്പ് ഷെഡ്യൂള്‍ ബ്രേക്കിന് പിന്നാലെ അനൂപ് സത്യന്‍ സിനിമയുടെ ചിത്രീകരണത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ കുറുപ്പില്‍. ദുല്‍ഖര്‍ തന്നെയാണ് ഈ സിനിമയുടെ നിര്‍മ്മാതാവ്.

Related Stories

No stories found.
logo
The Cue
www.thecue.in