അവഞ്ചേഴ്‌സിനെ ബോക്‌സ് ഓഫീസില്‍  വീഴ്ത്തുമോ രോഹിത് ഷെട്ടി കോപ് യൂണിവേഴ്‌സ് ?

അവഞ്ചേഴ്‌സിനെ ബോക്‌സ് ഓഫീസില്‍ വീഴ്ത്തുമോ രോഹിത് ഷെട്ടി കോപ് യൂണിവേഴ്‌സ് ?

സിംഗം, സിമ്പ ഇനി സൂര്യവംശി. പോലീസ് ആക്ഷന്‍ ഡ്രാമകളിലൂടെ ബോളിവുഡ് ബോക്‌സ് ഓഫീസില്‍ ശതകോടി ക്ലബ്ബില്‍ പുതിയ റെക്കോര്‍ഡിടാനൊരുങ്ങുകയാണ് രോഹിത് ഷെട്ടി. അക്ഷയ്കുമാര്‍ നായകനായ പുതിയ ചിത്രം സൂര്യവന്‍ശിയില്‍ തന്റെ മെഗാ ഹിറ്റ് പോലീസ് ആക്ഷന്‍ ഹീറോകളെ ഒന്നിച്ചെത്തിക്കുകയാണ് ഷെട്ടി. 1400 കോടി ആഗോള ബോക്‌സ് ഓഫീസില്‍ നേടി സിംഗം എന്ന ചിത്രത്തിലെ ബാജിറാവു സിംഗം, സിമ്പയിലെ ഇന്‍സ്‌പെക്ടര്‍ സംഗ്രാം എന്നീ കഥാപാത്രങ്ങളാണ് സൂര്യവന്‍ശിയോടൊപ്പം സ്‌ക്രീനിലെത്തുക. അജയ് ദേവ്ഗണ്‍ ആണ് സിംഗത്തെ അവതരിപ്പിച്ചത്, സിമ്പയെ രണ്‍വീര്‍ സിംഗും. പോലീസ് യൂണിഫോമിലുള്ള അക്ഷയ്കുമാറിനൊപ്പം ഇരുവശത്തായി സിമ്പയും സിംഗവും നില്‍ക്കുന്ന ചിത്രം സംവിധായകന്‍ തന്നെ പുറത്തുവിട്ടു. പൂര്‍വകാല റെക്കോര്‍ഡുകളെ പിന്തള്ളി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം സ്ഥാപിച്ച വേള്‍ഡ് റെക്കോര്‍ഡിന് സമാനമായി ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ ആണ് സൂര്യവന്‍ശി ലക്ഷ്യമിടുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിലവില്‍ ഉയര്‍ന്ന കളക്ഷനുള്ള ചിത്രമെന്ന ലോക റെക്കോര്‍ഡ് അവഞ്ചേഴ്‌സിനാണ്. അവതാറിന്റെ കളക്ഷനെയാണ് എന്‍ഡ് ഗെയിം പിന്തള്ളിയത്. 2845 സ്‌ക്രീനുകളിലായി ഇന്ത്യയില്‍ റിലീസ് ചെയ്ത എന്‍ഡ് ഗെയിം ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ഹോളിവുഡ് ചിത്രവുമാണ്. 400 കോടിക്ക് മുകളിലാണ് ഇന്ത്യയിലെ നേട്ടം. മോശം റിപ്പോര്‍ട്ടുകളും സമ്മിശ്ര പ്രതികരണങ്ങളും ബോക്‌സ് ഓഫീസില്‍ തിരിച്ചടിയാകാത്ത സംവിധായകനുമാണ് രോഹിത് ഷെട്ടി. നെഗറ്റീവ് റിവ്യൂകള്‍ക്കിടയിലും ബോക്‌സ് ഓഫീസില്‍ 400 കോടി നേടിയിരുന്നു സിമ്പ. ദേശി അവഞ്ചേഴ്‌സ് ഓഫ് ദ കോപ് യൂണിവേഴ്‌സ് എന്നാണ് അക്ഷയ്കുമാര്‍ മൂന്ന് പേരുമുള്ള ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തത്. 2020 മാര്‍ച്ച് 27നാണ് സൂര്യവന്‍ശിയുടെ റിലീസ്. നിലവില്‍ ഉയര്‍ന്ന കളക്ഷനുള്ള ചിത്രമെന്ന ലോക റെക്കോര്‍ഡ് അവഞ്ചേഴ്‌സിനാണ്. അവതാറിന്റെ കളക്ഷനെയാണ് എന്‍ഡ് ഗെയിം പിന്തള്ളിയത്.

അവഞ്ചേഴ്‌സിനെ ബോക്‌സ് ഓഫീസില്‍  വീഴ്ത്തുമോ രോഹിത് ഷെട്ടി കോപ് യൂണിവേഴ്‌സ് ?
തലയെ വിട്ടു ഇനി തലൈവര്‍; ശിവയുടെ അടുത്ത ചിത്രം രജിനിക്കൊപ്പം

2845 സ്‌ക്രീനുകളിലായി ഇന്ത്യയില്‍ റിലീസ് ചെയ്ത എന്‍ഡ് ഗെയിം ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ഹോളിവുഡ് ചിത്രവുമാണ്. 400 കോടിക്ക് മുകളിലാണ് ഇന്ത്യയിലെ നേട്ടം. മോശം റിപ്പോര്‍ട്ടുകളും സമ്മിശ്ര പ്രതികരണങ്ങളും ബോക്‌സ് ഓഫീസില്‍ തിരിച്ചടിയാകാത്ത സംവിധായകനുമാണ് രോഹിത് ഷെട്ടി. നെഗറ്റീവ് റിവ്യൂകള്‍ക്കിടയിലും ബോക്‌സ് ഓഫീസില്‍ 400 കോടി നേടിയിരുന്നു സിമ്പ. ദേശി അവഞ്ചേഴ്‌സ് ഓഫ് ദ കോപ് യൂണിവേഴ്‌സ് എന്നാണ് അക്ഷയ്കുമാര്‍ മൂന്ന് പേരുമുള്ള ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തത്. 2020 മാര്‍ച്ച് 27നാണ് സൂര്യവന്‍ശിയുടെ റിലീസ്. ദൈര്‍ഘ്യമുള്ള അതിഥി താരങ്ങളായാണ് രണ്‍വീര്‍ സിംഗിന്റെയും അജയ് ദേവ്ഗണിന്റെയും കഥാപാത്രങ്ങള്‍ സിനിമയില്‍ എത്തുന്നത്.

ഡിസിപി വീര്‍ സൂര്യവന്‍ശിയാണ് അക്ഷയ്കുമാറിന്റെ കഥാപാത്രം. സിമ്പയുടെ ക്ലൈമാക്‌സില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായി സൂര്യവന്‍ശിയെ പരിചയപ്പെടുത്തുന്നുണ്ട്.

ഡിസിപി വീര്‍ സൂര്യവന്‍ശിയാണ് അക്ഷയ്കുമാറിന്റെ കഥാപാത്രം. സിമ്പയുടെ ക്ലൈമാക്‌സില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായി സൂര്യവന്‍ശിയെ പരിചയപ്പെടുത്തുന്നുണ്ട്. കത്രീനാ കൈഫ് സൂര്യവംശിയുടെ ഭാര്യയുടെ റോളിലെത്തുന്നു. സിമ്പക്ക് ശേഷം ജോമോന്‍ ടി ജോണ്‍ ക്യാമറ കൈകാര്യം ചെയ്യുന്ന രോഹിത് ഷെട്ടി ചിത്രവുമാണ് സൂര്യവംശി.

Related Stories

No stories found.
logo
The Cue
www.thecue.in