ദുല്‍ഖറിനൊപ്പം കേരള രാഷ്ട്രീയം പറയാന്‍ ജോയ് മാത്യു, പൊളിറ്റിക്കല്‍ ത്രില്ലര്‍ ജനുവരിയില്‍

ദുല്‍ഖറിനൊപ്പം കേരള രാഷ്ട്രീയം പറയാന്‍ ജോയ് മാത്യു, പൊളിറ്റിക്കല്‍ ത്രില്ലര്‍ ജനുവരിയില്‍

ജോയ് മാത്യു രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമ 2020 ജനുവരിയില്‍ തുടങ്ങുമെന്ന് ജോയ് മാത്യു ദ ക്യുവിനോട് പറഞ്ഞു. സമകാലീന കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയെന്നും ജോയ് മാത്യു. പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സാങ്കേതിക പ്രവര്‍ത്തകരെയും, മറ്റ് അഭിനേതാക്കളെയും തീരുമാനിച്ച് വരികയാണെന്നും ജോയ് മാത്യു.

ദുല്‍ഖറിനൊപ്പം കേരള രാഷ്ട്രീയം പറയാന്‍ ജോയ് മാത്യു, പൊളിറ്റിക്കല്‍ ത്രില്ലര്‍ ജനുവരിയില്‍
ജോക്കര്‍, ദൈവത്തിന്റെ സ്വന്തം ഏകാകിയായ മനുഷ്യന്‍ 

നിലവില്‍ ടെക്‌നീഷ്യനായി രംഗനാഥ് രവിയെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്, രംഗനായിരിക്കും സൗണ്ട് ഡിസൈനിംഗ്. സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണ്. കാലിക പ്രസക്തിയുള്ള രാഷ്ട്രീയ സിനിമയായിരിക്കും ഇത്. 

ജോയ് മാത്യു 

ഷട്ടര്‍, അങ്കിള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജോയ് മാത്യു നിര്‍മ്മിക്കുന്ന ചിത്രവുമായിരിക്കും ഇത്. ദുല്‍ഖര്‍ സല്‍മാന്റെ ബാനറായ 'വെ ഫാറര്‍' ഫിലിംസുമായി സഹകരിച്ചാണ് നിര്‍മ്മാണം. കുറുപ്പ്, അശോകന്റെ ആദ്യ രാത്രി, അനൂപ് സത്യന്‍ ചിത്രം എന്നിവയ്ക്ക് പിന്നാലെ ദുല്‍ഖര്‍ നിര്‍മ്മാണ പങ്കാളിയാകുന്ന നാലാമത്തെ ചിത്രവുമാണ് ജോയ് മാത്യുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. സുകുമാരക്കുറുപ്പിന്റെ തിരോധാനവും കുറ്റകൃത്യവും പ്രമേയമാകുന്ന ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം കുറുപ്പ്. സുരേഷ് ഗോപി, ശോഭന എന്നിവര്‍ക്കൊപ്പമുള്ള അനൂപ് സത്യന്‍ ചിത്രം എന്നിവ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ദുല്‍ഖര്‍ സല്‍മാന്‍ ജോയ് മാത്യു രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ഭാഗമാവുക.

ദുല്‍ഖറിനൊപ്പം കേരള രാഷ്ട്രീയം പറയാന്‍ ജോയ് മാത്യു, പൊളിറ്റിക്കല്‍ ത്രില്ലര്‍ ജനുവരിയില്‍
ഗിരീഷ് ഗംഗാധരന്‍, നിങ്ങളുടെ ക്യാമറയുടെ ജല്ലിക്കട്ട് കൂടിയാണ് ഈ സിനിമ 

ജോയ് മാത്യുവിന്റെ ആദ്യ സംവിധാന സംരഭം ഷട്ടര്‍ നിരൂപക പ്രശംസ നേടിയിരുന്നു. 17-ാമത് ഐഎഫ്എഫ്കെയില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ചിത്രം ഷട്ടറായിരുന്നു. ഏഴ് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട മലയാളചിത്രം എന്ന നേട്ടവും ജോയ് മാത്യുവിന്റെ ആദ്യ സിനിമയ്ക്കുണ്ട്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത 'അങ്കിളിന്റെ' തിരക്കഥ ജോയ് മാത്യുവിന്റേതായിരുന്നു. അങ്കിളിലെ പ്രധാനവേഷത്തിലും ജോയ് മാത്യുവുണ്ടായിരുന്നു. വിക്രമാദിത്യന്‍, നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, ഞാന്‍ എന്നീ ചിത്രങ്ങളിലാണ് ജോയ് മാത്യുവും ദുല്‍ഖറും ഒരുമിച്ചെത്തിയിട്ടുള്ളത്.

ദുല്‍ഖറിനൊപ്പം കേരള രാഷ്ട്രീയം പറയാന്‍ ജോയ് മാത്യു, പൊളിറ്റിക്കല്‍ ത്രില്ലര്‍ ജനുവരിയില്‍
വെബ് സീരീസില്‍ പാട്ടുമായി ദുല്‍ഖര്‍, അദ്വൈത് ജയസൂര്യ സംവിധാനം 

ബോളിവുഡ് ചിത്രം ദ സോയാ ഫാക്ടര്‍ ആണ് ദുല്‍ഖറിന്റെ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. മലയാളത്തില്‍ നിന്ന് ഒരു യമണ്ടന്‍ പ്രണയകഥയും. ബോളിവുഡ്,തമിഴ് ചിത്രങ്ങള്‍ക്കായി രണ്ട് വര്‍ഷത്തിലേറെ മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ദുല്‍ഖര്‍ വീണ്ടും പ്രൊജക്ടുകളുമായി സജീവമാവുകയാണ്. തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in