ഗോവ ചലച്ചിത്രമേള: പനോരമയില്‍ ജല്ലിക്കട്ട് അടക്കം അഞ്ച് മലയാള ചിത്രങ്ങള്‍ 

ഗോവ ചലച്ചിത്രമേള: പനോരമയില്‍ ജല്ലിക്കട്ട് അടക്കം അഞ്ച് മലയാള ചിത്രങ്ങള്‍ 

അമ്പതാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫീച്ചര്‍ നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടത് അഞ്ച് മലയാള ചിത്രങ്ങള്‍. ഇന്ത്യന്‍ പനോരമ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മൂന്ന് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്', പാര്‍വതി നായികയായ മനു അശോകന്‍ ചിത്രം 'ഉയരെ', ടി കെ രാജീവ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം 'കോളാമ്പി' എന്നിവയാണ് ഇന്ത്യന്‍ പനോരമയില്‍ ഇടം പിടിച്ചത്. സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍.

ബോളിവുഡ് ചിത്രങ്ങളായ ‘ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’, ‘ബദായി ഹോ’, ‘ഗല്ലി ബോയ്’ തെലുങ്ക് കോമഡി ഡ്രാമ ‘എഫ്ടു’ എന്നീ മുഖ്യധാരാ ചലചിത്രങ്ങളും പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

26 സിനിമകളാണ് പനോരമയിലുള്ളത്. മലയാളിയായ അനന്ത് മഹാദേവന്‍ ഒരുക്കിയ മറാത്തി ചിത്രം 'മായ്ഘാട്ട്', മനോജ് കാന പണിയ ഭാഷയില്‍ സംവിധാനം ചെയ്ത 'കെഞ്ചിര' എന്നീ ചിത്രങ്ങളും പനോരമയില്‍ പ്രദര്‍ശിപ്പിക്കും. പനോരമയുടെ നോണ്‍ ഫീച്ചര്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ ജയരാജിന്റെ 'ശബ്ദിക്കുന്ന കലപ്പ', മാധ്യമപ്രവര്‍ത്തകന്‍ ടി അരുണ്‍ കുമാറിന്റെ രചനയില്‍ നോവിന്‍ വാസുദേവ് സംവിധാനം ചെയ്ത 'ഇരവിലും പകലിലും ഒടിയന്‍' എന്നീ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.

നവംബര്‍ 20 മുതല്‍ 28 വരെയാണ് ഐഎഫ്എഫ്‌ഐ ഗോള്‍ഡന്‍ ജൂബിലി എഡിഷന്‍.
ഗോവ ചലച്ചിത്രമേള: പനോരമയില്‍ ജല്ലിക്കട്ട് അടക്കം അഞ്ച് മലയാള ചിത്രങ്ങള്‍ 
കെ ജി ജോര്‍ജിനെ മറവി രോഗം ബാധിച്ച് വൃദ്ധസദനത്തില്‍ ആക്കിയെന്നത് വ്യാജവാര്‍ത്ത, വാസ്തവം വിശദീകരിച്ച് വീഡിയോ

76 രാജ്യങ്ങളില്‍ നിന്നും 200ലധികം ചിത്രങ്ങളാണ് മേളയില്‍ സ്‌ക്രീന്‍ ചെയ്യുക. സുവര്‍ണജൂബിലിയുടെ ഭാഗമായി 12 ഇന്ത്യന്‍ ഭാഷകളിലെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സിനിമകളുടെ പ്രത്യേക പ്രദര്‍ശനമുണ്ടാകും. ഫെസ്റ്റിവലിലേക്ക് പതിനായിരം ഡെലിഗേറ്റുകളെ പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മേളയുടെ വേദിയില്‍ വെച്ച് അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം കൈമാറും. ബച്ചന്റെ തെരഞ്ഞെടുത്ത സിനിമകളുടെ പാക്കേജും ഫെസ്റ്റിവലിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗോവ ചലച്ചിത്രമേള: പനോരമയില്‍ ജല്ലിക്കട്ട് അടക്കം അഞ്ച് മലയാള ചിത്രങ്ങള്‍ 
ഗിരീഷ് ഗംഗാധരന്‍, നിങ്ങളുടെ ക്യാമറയുടെ ജല്ലിക്കട്ട് കൂടിയാണ് ഈ സിനിമ 
No stories found.
The Cue
www.thecue.in