‘അത് സിനിമകളല്ല’; മാര്‍വല്‍ ചിത്രങ്ങളെ തീം പാര്‍ക്കുകളോട് ഉപമിച്ച് സ്‌കോര്‍സെസി

‘അത് സിനിമകളല്ല’; മാര്‍വല്‍ ചിത്രങ്ങളെ തീം പാര്‍ക്കുകളോട് ഉപമിച്ച് സ്‌കോര്‍സെസി

മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സ് ചിത്രങ്ങളെ വിമര്‍ശിച്ച് മാര്‍ട്ടിന്‍ സ്‌കോര്‍സെസി. മാര്‍വലിന്റേത് സിനിമകളല്ലെന്ന് പറഞ്ഞ സ്‌കോര്‍സെസി അത്തരം ചിത്രങ്ങളെ ഏറ്റവും അടുത്ത് കാണാന്‍ ആവുന്നത് തീം പാര്‍ക്കുകളോടാണെന്നും പറഞ്ഞു. എംപയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടാക്‌സി ഡ്രൈവര്‍, ഗുഡ്‌ഫെല്ലാസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും അക്കാദമി പുരസ്‌കാര ജേതാവുമായ സ്‌കോര്‍സെസിയുടെ പരാമര്‍ശം.

ഞാന്‍ അവ കാണാറില്ല, ഞാന്‍ ശ്രമിച്ചു പക്ഷേ അത് സിനിമയല്ല, സത്യം പറയുകയാണെങ്കില്‍ എനിക്ക് അവയോട് ചേര്‍ന്ന് നില്‍ക്കുന്നതായി ആലോചിക്കാന്‍ കഴിയുന്നത് തീം പാര്‍ക്കുകളായിട്ടാണ്. ഒരു മനുഷ്യന്‍ വൈകാരികവും മാനസികവുമായ അനുഭവങ്ങള്‍ മറ്റൊരു മനുഷ്യനിലേക്ക് പകരുന്ന സിനിമകളല്ല അവ

മാര്‍ട്ടിന്‍ സ്‌കോര്‍സെസി

സ്‌കോര്‍സെസിയുടെ പരാമര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി മാര്‍വലിന്റെ ഗാര്‍ഡിയന്‍ ഓഫ് ഗാലക്‌സി ചിത്രങ്ങളുടെ സംവിധായകനായ ജെയിംസ് ഗുണ്‍ രംഗത്തെത്തിയിട്ടുണ്ട്. സ്‌കോര്‍സെസി തന്റെ പ്രിയപ്പെട്ട ജീവിച്ചിരിക്കുന്ന 5 സംവിധായകരില്‍ ഒരാളാണ്. ദ ലാസ്റ്റ് ടെംറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് കാണാതെ തന്നെ ആളുകള്‍ ബഹിഷ്‌കരിച്ചപ്പോള്‍ എനിക്ക് അന്യായമായി തോന്നിയിരുന്നുവെന്നും ഇപ്പോള്‍ അത്തരത്തില്‍ തന്നെ സ്‌കോര്‍സെസി തന്റെ ചിത്രങ്ങളെയും വിലയിരത്തുമ്പോള്‍ വിഷമമുണ്ടെന്നും ജെയിംസ് ട്വിറ്ററില്‍ കുറിച്ചു.

സ്‌പൈഡര്‍മാന്‍, എക്‌സ്-മെന്‍, ഹള്‍ക്ക്, അയണ്‍മാന്‍, തുടങ്ങിയ ശ്രദ്ധേയമായ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളുടെ സൃഷ്ടാക്കളാണ് മാര്‍വല്‍ കോമിക്‌സ്. അമാനുഷിതകളുള്ള ഈ സൂപ്പര്‍ ഹീറോകള്‍ കോമിക് പുസ്തകങ്ങളില്‍ നിന്ന് സിനിമയായപ്പോഴും പല ചിത്രങ്ങളും വിജയമായിരുന്നു.

‘അത് സിനിമകളല്ല’; മാര്‍വല്‍ ചിത്രങ്ങളെ തീം പാര്‍ക്കുകളോട് ഉപമിച്ച് സ്‌കോര്‍സെസി
‘മാര്‍ട്ടിന്‍ സ്‌കോര്‍സെസെ മാസ്റ്റര്‍പീസ്’ ; 100% റേറ്റിംഗുമായി ‘ദ ഐറിഷ്മാന്‍’, നവംബറില്‍ റിലീസ്‌ 

സ്‌കോര്‍സെസിയുടെ പുതിയ ചിത്രം 'ദ ഐറിഷ്മാന്' കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായി പ്രീമിയര്‍ ചെയ്തിരുന്നു. ചിത്രം സംവിധായകന്റെ മാസ്റ്റര്‍പീസുകളിലൊന്നെന്നാണ് പ്രേക്ഷക പ്രതികരണം. റോബര്‍ട്ട് ഡി നീറോ, അല്‍ പച്ചീനോ, ജോ പാസ്‌കി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്നരമണിക്കൂറാണ്.

ഡിജിറ്റല്‍ ടെക്നോളജിയുടെ സഹായത്തോടെ റോാബര്‍ട്ട് ഡിനോറോയും അല്‍ പാച്ചിനോയും സിനിമയ്ക്കായി പ്രായം കുറച്ചും സ്‌ക്രീനിലെത്തുന്നുണ്ട്. 2010ല്‍ ആദ്യമായി പ്രഖ്യാപിച്ച ചിത്രം അഭിനേതാക്കളെ 'ഡീ ഏജ്' ചെയ്യാന്‍ വേണ്ട സാങ്കേതിക വിദ്യയുടെ അഭാവവും നിര്‍മാതാവ് ലഭിക്കാത്തതും കാരണം നീണ്ടുപോവുകയുമായിരുന്നു. നെറ്റ്ഫ്ലിക്സാണ് ചിത്രം ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 1 മുതല്‍ തിയ്യേറ്ററുകളിലും 27 മുതല്‍ നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in