ബോഡിഷെയിമിംഗും ട്രോളുകള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി, തയ്യാറെടുപ്പ് ബറോസിന് വേണ്ടി 

ബോഡിഷെയിമിംഗും ട്രോളുകള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി, തയ്യാറെടുപ്പ് ബറോസിന് വേണ്ടി 

തടി കൂടുന്നതിന് നിരന്തരം പരിഹാസവും വിമര്‍ശനവും ബോഡി ഷെയിംമിംഗും നേരിടുന്ന നടനാണ് മോഹന്‍ലാല്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ ലൊക്കേഷന്‍ ചിത്രം ഉപയോഗിച്ചാണ് സമീപദിവസങ്ങളില്‍ മോഹന്‍ലാല്‍ ബോഡിഷെയിമിംഗ് ആക്രമണം നേരിട്ടത്. ഫാന്‍സ് ഫൈറ്റിന്റെ ഭാഗമായും ട്രോള്‍ ആയും മോഹന്‍ലാലിന്റെ മരക്കാര്‍ ലുക്ക് പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ ചിത്രങ്ങളിലൂടെ മറുപടി നല്‍കുകയാണ് മോഹന്‍ലാല്‍.

ജിമ്മില്‍ മോഹന്‍ലാല്‍ പരിശീലിക്കുന്നതും പുതിയ കഥാപാത്രത്തിനായി മെലിഞ്ഞ ലുക്കും പുറത്തുവിട്ടിരിക്കുകയാണ് ആരാധകര്‍. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലും റിലീസ് ചെയ്ത ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈനയിലും മെലിഞ്ഞ ലുക്കിലാണ് ലാല്‍. സ്വന്തം സംവിധാനത്തിലുള്ള ബറോസ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ ശരീരം പാകപ്പെടുത്തുന്നത് എന്ന് സൂചനയുണ്ട്. ബിഗ് ബ്രദര്‍ പൂര്‍ത്തിയായാല്‍ ബറോസ് ആദ്യ ഷെഡ്യൂള്‍ ഗോവയില്‍ ചിത്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോഡിഷെയിമിംഗും ട്രോളുകള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി, തയ്യാറെടുപ്പ് ബറോസിന് വേണ്ടി 
മരക്കാര്‍ ലുക്കിലുള്ള മോഹന്‍ലാലിനെതിരെ ബോഡി ഷേമിംഗ്, റിലീസിന് മുമ്പേയുള്ള പരിഹാസത്തില്‍ വിമര്‍ശനം 

മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ ഇന്ത്യയില്‍ ത്രീഡി വിപ്ലവം ഒരുക്കിയ ജിജോ പുന്നൂസ് ആണ് ബറോസ് തിരക്കഥയെഴുതുന്നത്. ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മാണം. കെയു മോഹനന്‍ ക്യാമറ. മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ ബറോസ് എന്ന നിധി സൂക്ഷിപ്പുകാരനായ ഭൂതത്തെ അവതരിപ്പിക്കുമ്പോള്‍ മറ്റ് അഭിനേതാക്കള്‍ വിദേശ താരങ്ങളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in