ചെര്‍ണോബില്‍ ഇനി വായിച്ചറിയാം; തിരക്കഥയും മറ്റ് റഫറന്‍സുകളും പുറത്തുവിട്ട് നിര്‍മാതാക്കള്‍

ചെര്‍ണോബില്‍ ഇനി വായിച്ചറിയാം; തിരക്കഥയും മറ്റ് റഫറന്‍സുകളും പുറത്തുവിട്ട് നിര്‍മാതാക്കള്‍

സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി നുണകള്‍ കൊണ്ട് സത്യം മറച്ചുവെച്ചതിന് ലോകം കൊടുത്ത വിലയെന്തെന്ന് പറയുന്ന എച്ച്ബിഒയുടെ മിനി വെബ് സീരീസ് ചെര്‍ണോബിലിന്റെ തിരക്കഥ പ്രസിദ്ധീകരിച്ചു. സീരീസിന്റെ തിരക്കഥാകൃത്തായ ക്രെയ്ഗ് മാസിനാണ് പ്രേക്ഷകര്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ തിരക്കഥ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സോവിയറ്റ് യൂണിയനിലെ ചെര്‍ണോബില്‍ ആണവനിലയത്തില്‍ 1986ല്‍ ഉണ്ടായ പൊട്ടിത്തെറിയും അത് ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമായതെങ്ങനെയെന്നുമാണ് യുഹാന്‍ റെങ്ക് സംവിധാനം ചെയ്ത ചെര്‍ണോബില്‍ ചര്‍ച്ച ചെയ്യുന്നത്. ദുരന്തം പുറത്തു പറയാതെ നുണകള്‍ കൊണ്ട് മറച്ചു വെച്ച സോവിയറ്റ് യുണിയന്റെ ഭരണകൂടത്തിന് നേരെ ശക്തമായ വിമര്‍ശനമുന്നയിക്കുന്ന സീരീസ് ദുരന്തത്തിന്റെ തീവ്രത ഏച്ചുകെട്ടലില്ലാതെ കാഴ്ച്ചക്കാര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നു.

കേവലം അഞ്ച് എപ്പിസോഡുകള്‍ മാത്രമുള്ള മിനി സീരീസിന് ലോകമെമ്പാടുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ട സീരീസുകളായ ‘ഗെയിം ഓഫ് ത്രോണ്‍സ്’, ‘ബ്രേക്കിംഗ് ബാഡ്’ എന്നിവയെക്കാള്‍ ഉയര്‍ന്ന ഐഎംഡിബി റേറ്റിംഗും ചെര്‍ണോബില്‍ ഇതിനകം നേടിക്കഴിഞ്ഞു. സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും എപ്പിസോഡ് ജൂണ്‍ മൂന്നിന് റിലീസ് ചെയ്തിരുന്നു.

സീരീസിന്റെ തിരക്കഥയ്‌ക്കൊപ്പം അത് പൂര്‍ത്തിയാക്കാന്‍ സഹായിച്ച പുസ്തകങ്ങളും, സിനിമകളും ഡോക്യുമെന്ററികളുമെല്ലാം ഏതാണെന്നും മാസിന്‍ പങ്കുവെച്ചിട്ടുണ്ട്. സീരീസ് മുഴുവനും കണ്ടതിന് ശേഷം മാത്രമേ വായിക്കാവു എന്ന ഉപദേശത്തിനൊപ്പമാണ് മേസിന്‍ തിരക്കഥ പങ്കു വെച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ റഫറന്‍സുകള്‍

Movies:

Come And See - 'A Soviet classic, and in my opinion, the greatest war movie ever made. It somehow manages to be restrained and unblinking all at the same time. Hard to watch. Important to watch.'

The Voice of Lyudmilla - 'A Swedish documentary about Lyudmilla Ignatenko, directed beautifully by Gunnar Bergdahl. It's entirely about Lyudmilla (and her son!), you hear her story directly from her, and she even returns to the Pripyat flat she shared with Vasily.'

Surviving Disaster - 'A BBC movie starring Ade Edmondson as Legasov. It's a somewhat different vibe than ours, but I think it's terrific.'

Books:

Voices From Chernobyl by Svetlana Alexievich - 'Absolutely essential, and heartbreaking, reading,' Mazin wrote. 'There's a reason Ms. Alexievich has a Nobel Prize.'

Ablaze: The Story Of The Heroes & Victims Of Chernobyl by Piers Paul Read - 'ABLAZE is a very well-done book from a Western historical perspective,' he explains. 'As with a number of the books I read, it's a bit outdated simply because of when it was written, but it's an excellent recounting.'

Chernobyl: A Documentary Story by Iurii Shcherbak - 'Has some amazing stuff from a Ukrainian and Soviet perspective, including some remarkable exchanges with Legasov himself.'

Podcasts:

The Chernobyl Podcast by HBO - This is the official podcast from the miniseries, hosted by NPR's Wait Wait...Don't Tell Me! host Peter Sagal and Mazin.

'Human Error in Volatile Situations' from This American Life - In an episode about how simple human intervention can lead to disastrous problems, Act Two tells the story of a 1980 midwest nuclear disaster that almost happened.

'Fog of Disbelief' from The Moth - The first-hand account of Carl Pillitteri, who was working at Japan's nuclear power plant during the 2011 earthquake and tsunami.

Articles:

'How Washing Your Hair Could Help You Survive a Nuclear Blast' from Racked via Vox.

'Visiting Chernobyl 32 Years After the Disaster' from The Atlantic.

'The Real Story of the Hawaiian Missile Crisis' from GQ.

And, as of 2011, you can visit certain areas of Chernobyl on official tours. But maybe... don't?

ജാരെഡ് ഹാരിസ്, സ്റ്റെല്ലന്‍ സ്‌കാര്‍സഗാര്‍ഡ്, പോള്‍ റിറ്റര്‍, ജെസ്സി ബക്കലി തുടങ്ങിയവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മെയ് ആറിനായിരുന്നു ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in