സേക്രഡ് ഗെയിംസിന് ശേഷം നെറ്റ്ഫ്‌ളിക്‌സും സിദ്ധിഖിയും വീണ്ടുമെത്തുന്നു; ഒരുങ്ങുന്നത് ‘സീരിയസ് മെന്‍’  

സേക്രഡ് ഗെയിംസിന് ശേഷം നെറ്റ്ഫ്‌ളിക്‌സും സിദ്ധിഖിയും വീണ്ടുമെത്തുന്നു; ഒരുങ്ങുന്നത് ‘സീരിയസ് മെന്‍’  

സേക്രഡ് ഗെയിംസിന് ശേഷം നവാസുദ്ദീന്‍ സിദ്ധിഖി വീണ്ടും നെറ്റ്ഫ്‌ളിക്‌സുമായി കൈകോര്‍ക്കുന്നു. സുധീര്‍ മിശ്ര സംവിധാനം ചെയ്യുന്ന ‘സീരിയസ് മെന്‍’ എന്ന പുതിയ ചിത്രത്തിലൂടെയണ് സിദ്ധിഖ് വീണ്ടും നെറ്റ്ഫ്‌ളിക്‌സിനൊപ്പമെത്തുന്നത്. മലയാളിയായ മനു ജോസഫിന്റെ അതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നതെന്ന് ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു

ഇത് നെറ്റ്ഫ്‌ളിക്‌സുമായിട്ടുള്ള എന്റെ രണ്ടാമത്തെ ചിത്രമാണ്. ഗണേഷ് ഗായ്‌തോണ്ടെയ്ക്ക് ലഭിച്ച അതേ സ്‌നേഹം സീരിയസ് മെന്നിലെ അയ്യന്‍ മണിക്ക് ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ റിലീസ് ചെയ്യുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്.

നവാസുദ്ദീന്‍ സിദ്ധിഖി

മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയറി ആന്‍ഡ് റിസര്‍ച്ചിലെ അയ്യന്‍ മണി എന്ന ദളിത് ജീവനക്കാരന്റെ കഥയാണ് ‘സീരിയസ് മെന്‍’. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗൗരവക്കാരായ മറ്റ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള സ്ഥാപനത്തിലെ ഏറ്റവും താഴ്ന്ന ജീവനക്കാരനായ അയ്യന്‍മണിയുടെ കാഴ്ച്ചപ്പാടുലൂടയാണ് ‘സീരിയസ് മെന്‍’ കഥ അവതരിപ്പിക്കുന്നത്

സേക്രഡ് ഗെയിംസിന് ശേഷം നെറ്റ്ഫ്‌ളിക്‌സും സിദ്ധിഖിയും വീണ്ടുമെത്തുന്നു; ഒരുങ്ങുന്നത് ‘സീരിയസ് മെന്‍’  
സേക്രഡ് ഗെയിംസിന്റെ രണ്ടാംഭാഗം നിരാശാജനകമോ? വൈകുന്നതില്‍ അഭ്യൂഹം ശക്തം 

പ്രേക്ഷകരാലും വിമര്‍ശകരാലും ഒരുപോലെ വാഴ്ത്തപ്പെട്ട ഇന്ത്യന്‍ വെബ് ടെലിവിഷന്‍ സീരീസ് ആണ് സേക്രഡ് ഗെയിംസ്. വിക്രം ചന്ദ്രയുടെ ഇതേപേരിലുള്ള നോവലിനെ ആധാരമാക്കിയാണ് പരമ്പര ഒരുക്കിയത്. നവാസുദ്ദീന്‍ സിദ്ധിഖി, സെയ്ഫ് അലി ഖാന്‍, രാധിക ആപ്‌തെ എന്നിവരുടെ ആദ്യ ഭാഗത്തിലെ പ്രകടനം സംവിധായകരുടെ മനസ്സറിഞ്ഞുള്ളതായിരുന്നു. ഇതായിരുന്നു ആദ്യ സീസണിന്റെ വിജയം.

ഗണേഷ് ഗയ്‌തോണ്ടെയുടെ കഥ പറച്ചിലിനും സര്‍താജ് സിംഗിന്റെ അന്വേഷണങ്ങള്‍ക്കും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. അതിനാല്‍ രണ്ടാം സീസണിനായി ഏറെ ഉദ്വേഗത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷക സമൂഹം. 2018 ജൂലൈ 6നാണ് സേക്രഡ് ഗെയിംസ് സീസണ്‍ 1 പുറത്തിറങ്ങിയത്. അടുത്ത ഭാഗം ജൂലായ് അവസാനത്തോടെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
The Cue
www.thecue.in