ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായി പി പ്രേംചന്ദ് 

ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായി പി പ്രേംചന്ദ് 

ദക്ഷിണ കൊറിയയില്‍ നടക്കുന്ന വിഖ്യാത ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഫിപ്രസി ജൂറി അംഗമായി പി പ്രേംചന്ദ്. 2001 മുതല്‍ ഫിപ്രസി ( ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സ് ) അംഗമാണ് അദ്ദേഹം. ഒക്ടോബര്‍ 3 മുതല്‍ 13 വരെയാണ് ഫിലിം ഫെസ്റ്റിവല്‍. ഏഷ്യന്‍ സിനിമയിലെ നവതരംഗ സിനിമകളാണ് ക്രിട്ടിക്‌സ് ജൂറി വിലയിരുത്തുന്നത്.

ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായി പി പ്രേംചന്ദ് 
റൊമീറോ മുതല്‍ ഫീനിക്‌സ് വരെ; സൈക്കോ സൂപ്പര്‍ വില്ലനെ മാസാക്കിയത് ഇവര്‍

ബ്രസീലില്‍ നിന്നുള്ള ഐലൈന്‍ ഗൊറീനി,ദക്ഷിണ കൊറിയയില്‍ നിന്നുള്ള സിയോ കോക്‌സുഖ്, എന്നിവരാണ് മറ്റ് ഫിപ്രസി ജൂറി അംഗങ്ങള്‍. സാന്‍ സെബാസ്റ്റ്യന്‍ അന്താരാഷ്ട്ര മേളയടക്കം നിരവധി ചലച്ചിത്രോത്സവങ്ങള്‍ പ്രേംചന്ദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേള അനുഭവങ്ങളും പഠനങ്ങളും ഉള്‍ച്ചേര്‍ത്ത് നൂറ്റാണ്ടിന്റെ മൗനങ്ങള്‍, കാഴ്ചയുടെ ഭൂപടത്തില്‍ ഓര്‍മകളുടെ വസന്തം, ഐവി ശശി ഓര്‍മ സംഭാഷണം, പഠനം, മരിക്കാത്ത നക്ഷത്രങ്ങള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററാണ്.

No stories found.
The Cue
www.thecue.in