ജോക്കര്‍ തരംഗം വീണ്ടും?; ജൊവാക്വിന്‍ ഫീനിക്‌സ് ചിത്രത്തിന് ഗോള്‍ഡന്‍ ലയണ്‍; റോമന്‍ പൊളാന്‍സ്‌കി മികച്ച സംവിധായകന്‍

ജോക്കര്‍ തരംഗം വീണ്ടും?; ജൊവാക്വിന്‍ ഫീനിക്‌സ് ചിത്രത്തിന് ഗോള്‍ഡന്‍ ലയണ്‍; റോമന്‍ പൊളാന്‍സ്‌കി മികച്ച സംവിധായകന്‍

ഡി സി കോമിക്‌സ് സൂപ്പര്‍ വില്ലനെ പ്രധാന കഥാപാത്രമാക്കി ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത 'ജോക്കര്‍' വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രം. 'ആന്‍ ഓഫീസര്‍ ആന്‍ഡ് എ സ്‌പൈ' എന്ന ചിത്രത്തിന് റോമന്‍ പൊളാന്‍സ്‌കി മികച്ച സംവിധായകനുള്ള ഗ്രാന്‍ഡ് ജൂറി പ്രൈസ് നേടി. കടുത്ത മത്സരത്തിനൊടുവില്‍ ലൂക്കാ മാരിനെല്ലി ജൊവാക്വിന്‍ ഫീനിക്‌സിനെ മറികടന്ന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ജാക് ലണ്ടന്‍ നോവലിനെ അവംലബിച്ച് തയ്യാറാക്കിയ 'മാര്‍ട്ടിന്‍ ഈഡനിലെ' പ്രകടനമാണ് മാരിനെല്ലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 'ഗ്ലോറിയ മുണ്ടി' നടി അരിയാന അസ്‌കാര്‍ഡിയാണ് മികച്ച അഭിനേത്രി. മികച്ച സംവിധായകനുള്ള സില്‍വര്‍ ലയണ്‍ റോയ് ആന്‍ഡേഴ്‌സണ്‍ (എബൗട്ട് എന്‍ഡ്‌ലെസ്) കരസ്ഥമാക്കി.

പുരസ്‌കാരങ്ങളുടെ സീസണാണ് പോയ വര്‍ഷങ്ങളില്‍ വെനീസ് ഗോള്‍ഡന്‍ ലയണ്‍ നേടിയ ചിത്രങ്ങളെ കാത്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഗോള്‍ഡന്‍ ലയണ്‍ നേടിയ അല്‍ഫോണ്‍സോ ക്വറോണിന്റെ റോമ മൂന്ന് ഓസ്‌കര്‍ കരസ്ഥമാക്കിയിരുന്നു. 2018 ഗോള്‍ഡന്‍ ലയണും ഓസ്‌കറും നേടിയത് ഗ്വില്ലര്‍മോ ഡെല്‍ടോറോയുടെ ഷേപ് ഓഫ് വാട്ടറാണ്.
ജോക്കര്‍ തരംഗം വീണ്ടും?; ജൊവാക്വിന്‍ ഫീനിക്‌സ് ചിത്രത്തിന് ഗോള്‍ഡന്‍ ലയണ്‍; റോമന്‍ പൊളാന്‍സ്‌കി മികച്ച സംവിധായകന്‍
‘റോയല്‍ മെക്ക് എന്നൊരു ഐഡിയോളജിയുണ്ടോ?’; ഗ്യാങ് വാര്‍ അവസാനിപ്പിക്കാന്‍ ജനാധിപത്യപരമായ ക്യാംപസ് രാഷ്ട്രീയം വേണമെന്ന് ഫസല്‍ ഗഫൂര്‍

ലൈംഗീക പീഡന ആരോപണങ്ങളേത്തുടര്‍ന്ന് പൊളാന്‍സ്‌കി ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. ആന്‍ ഓഫീസര്‍ ആന്‍ഡ് എ സ്‌പൈയിലെ അഭിനേത്രിയും പൊളാന്‍സ്‌കിയുടെ ഭാര്യയുമായ ഇമ്മാനുവെല്‍ സെയ്‌നറാണ് വേദിയിലെത്തി പുരസ്‌കാരം ഏറ്റുവാങ്ങിയത്. പ്രശസ്ത അര്‍ജന്റീനിയന്‍ സംവിധായക ലുക്രീസിയ മാര്‍ട്ടല്‍ ആണ് വെനീസ് മേളയുടെ ജൂറി ചെയര്‍. പൊളാന്‍സ്‌കിയുടെ ചിത്രം ഉള്‍പ്പെടുത്തേണ്ടി വന്നത് അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ലുക്രീസിയ പറഞ്ഞിരുന്നു. പൊളാന്‍സ്‌കിയെ അഭിനന്ദിക്കില്ലെന്നും പക്ഷെ ചിത്രം ഫെസ്റ്റിവലില്‍ എടുത്തതില്‍ തെറ്റില്ലെന്നും ലുക്രീസിയ മേളയുടെ തുടക്കത്തില്‍ വ്യക്തമാക്കി.

വെനീസ് മേളയില്‍ പുരുഷാധിപത്യമാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. 21 ചിത്രങ്ങളില്‍ രണ്ടെണ്ണം ഒഴികെ ശേഷിക്കുന്നതെല്ലാം പുരുഷ സംവിധായകരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. സമാപനചടങ്ങുകള്‍ക്ക് മുമ്പ് കാലാവസ്ഥാ വ്യതിയാനത്തില്‍ നടപടിയാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ റെഡ് കാര്‍പറ്റില്‍ പ്രവേശിച്ച് പ്രതിഷേധിച്ചു.

ജോക്കര്‍ തരംഗം വീണ്ടും?; ജൊവാക്വിന്‍ ഫീനിക്‌സ് ചിത്രത്തിന് ഗോള്‍ഡന്‍ ലയണ്‍; റോമന്‍ പൊളാന്‍സ്‌കി മികച്ച സംവിധായകന്‍
മുത്തൂറ്റ് സമരം പരിഹരിക്കപ്പെടാത്തത് എന്തുകൊണ്ട്?

Related Stories

No stories found.
logo
The Cue
www.thecue.in