നമ്മളെത്ര നിരപരാധികളെ ശിക്ഷിച്ചിട്ടുണ്ടാകും, ത്രില്ലിംഗ് ട്രെയിലറുമായി കുറ്റവും ശിക്ഷയും

നമ്മളെത്ര നിരപരാധികളെ ശിക്ഷിച്ചിട്ടുണ്ടാകും, ത്രില്ലിംഗ് ട്രെയിലറുമായി കുറ്റവും ശിക്ഷയും
remya

കേരളത്തിലും ഉത്തരേന്ത്യയിലുമായി ചിത്രീകരിച്ച രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും ട്രെയിലര്‍ പുറത്തിറങ്ങി. സിബി തോമസും മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും. സുരേഷ് രാജനാണ് ക്യാമറ. അരുണ്‍ കുമാര്‍ വി.ആര്‍ ആണ് നിര്‍മ്മാണം.

കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് നീളുന്ന പൊലീസ് അന്വേഷണമാണ് ട്രെയിലറില്‍ പരാമര്‍ശിക്കുന്നത്. സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ട്രെയിലര്‍. ഡോണ്‍ വിന്‍സന്റ് സംഗീതവും അജിത്കുമാര്‍ ബി.എഡിറ്റിംഗും. സാബു ആദിത്യനും കൃപേഷ് അയ്യപ്പന്‍കുട്ടിയുമാണ് ആര്‍ട്ട് ഡയറക്ഷന്‍. തപസ് നായക് സൗണ്ട് ഡിസൈന്‍.

ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, അലന്‍സിയര്‍ ലേ ലോപസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ, ദിനേഷ് പ്രധാന്‍, ദശ്രാജ് ഗുജാര്‍, പുജാ ഗുജര്‍, സഞ്ജയ് വിരോധി, മഹേശ്വരി ഷെഖാവത്, മനോ ജോസ്, മധുസൂധന്‍ എന്നിവരാണ് അഭിനേതാക്കള്‍.

തുറമുഖം പുറത്തിറങ്ങുംമുമ്പേ രാജീവ് രവി ഷൂട്ടിലേക്ക് കടന്ന ചിത്രമായിരുന്നു കുറ്റവും ശിക്ഷയും. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പാണ് കുറ്റവും ശിക്ഷയും പൂര്‍ത്തിയായത്. മുന്‍ സിനിമകളില്‍ നിന്ന് വേറിട്ട ചിത്രീകരണ അനുഭവമായിരുന്നു രാജീവ് രവിക്കൊപ്പമെന്ന് കുറ്റവും ശിക്ഷയും എന്ന സിനിമയില്‍ നായകനെ അവതരിപ്പിക്കുന്ന ആസിഫലി. ജൂലൈ രണ്ടിന് റിലീസ് പ്രഖ്യാപിച്ചിരുന്ന കുറ്റവും ശിക്ഷയും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവച്ചിരിക്കുകയാണ്.

ആസിഫലിയുടെ വാക്കുകള്‍

ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളിലൊക്കെ തിരക്കഥയും ഡയലോഗുകളും നേരത്തെ നല്‍കുമായിരുന്നു. അതിനാല്‍ തയ്യാറെടുപ്പുകളോടെയാണ് ഞാന്‍ സാധാരണയായി സെറ്റില്‍ എത്തുന്നത്. എന്നാല്‍ ഈ സിനിയിലെത്തിയപ്പോള്‍ സിനിമയിലെ കാരക്ടറിനെ കുറിച്ച് മാത്രമാണ് രാജീവേട്ടന്‍ പറഞ്ഞത്. സെറ്റില്‍ എത്തി ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഷൂട്ട് ചെയ്യുന്നത്. അടുത്തതായി ചെയ്യേണ്ട സീന്‍ എനിക്ക് കണ്‍വിന്‍സ്ഡ് അല്ലെങ്കില്‍ അദ്ദേഹം ഷൂട്ട് ചെയ്യില്ല. വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം സിനിമയെ സമീപിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in