രാജീവ് രവിയുടെ ക്യാമറ, റോ ഏജന്റായി അക്ഷയ് തിയറ്ററിലേക്ക് തന്നെ, ബെല്‍ബോട്ടം ഓഗസ്റ്റ് 19ന്

രാജീവ് രവിയുടെ ക്യാമറ, റോ ഏജന്റായി അക്ഷയ് തിയറ്ററിലേക്ക് തന്നെ, ബെല്‍ബോട്ടം ഓഗസ്റ്റ് 19ന്

കൊവിഡ് പാന്‍ഡമിക് സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ അക്ഷയ്കുമാര്‍ ചിത്രം ബെല്‍ബോട്ടം തിയറ്ററുകളില്‍ റിലീസ്. ഓഗസ്റ്റ് 19ന് ചിത്രം റിലീസിനെത്തുമെന്ന് അക്ഷയ്കുമാര്‍. രഞ്ജിത് എം തിവാരിയാണ് സംവിധാനം. വാണി കപൂര്‍, ലാറാ ദത്ത എന്നിവരാണ് മറ്റ് താരങ്ങള്‍. ഹുമാ ഖുറേഷിയും പ്രധാന റോളിലുണ്ട്.

ഭീകരര്‍ ബന്ദിയാക്കപ്പെട്ടയാളെ മോചിപ്പിക്കാനുള്ള ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ മിഷനാണ് സിനിമയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. റോ ഏജന്റിന്റെ റോളിലാണ് അക്ഷയ്കുമാര്‍. രാജീവ് രവിയാണ് ക്യാമറ. മേയ് 28ന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമ കൊവിഡിനെ തുടര്‍ന്ന് നീട്ടുകയായിരുന്നു.

Summary

'കൊവിഡില്‍ തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം',

കൊവിഡ് മഹാവ്യാധി ലോകത്തെ നിശ്ചലമാക്കിയപ്പോള്‍ ചലച്ചിത്ര മേഖലയും സ്തംഭനാവസ്ഥയിലായിരുന്നു. മാര്‍ച്ച് മുതല്‍ തിയറ്ററുകളും ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനുമെല്ലാം നിലച്ചു. നിയന്ത്രണങ്ങളോടെയുള്ള ചിത്രീകരണത്തിന് അനുമതി ലഭിച്ചപ്പോള്‍ സിനിമാ മേഖല പഴയപടിയായില്ല.

അക്ഷയ്കുമാര്‍ നായകനായ ബോളിവുഡ് ചിത്രം ബെല്‍ബോട്ടം കൊവിഡിനിടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നത് പുതിയൊരു റെക്കോര്‍ഡുമായാണ്. സിനിമ നിശ്ചലമായ കൊവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ സിനിമ. കൊവിഡില്‍ പൂര്‍ത്തിയായ ലോകത്തെ തന്നെ ആദ്യ ചിത്രമാണ് ഇതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒറ്റയ്ക്ക് കുറച്ച് മാത്രമാണ് ചെയ്യാനാകുന്നതെങ്കില്‍, ഒന്നിച്ചാല്‍ ഒത്തിരി ചെയ്യാന്‍ സാധിക്കുമെന്ന് ഫസ്റ്റ് ലുക്ക് ട്വീറ്റ് ചെയ്ത് അക്ഷയ്കുമാര്‍. ഓഗസ്റ്റില്‍ യുകെയിലായിരുന്നു ബെല്‍ബോട്ടം ആദ്യ ഷെഡ്യൂള്‍. ലക്‌നൗ സെന്‍ട്രലിന് ശേഷം രഞ്ജിത് തിവാരി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ബെല്‍ബോട്ടം.

യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ബെല്‍ബോട്ടം എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

Related Stories

No stories found.
logo
The Cue
www.thecue.in