ആ ഹെവി ടീസറിന്റെ പിറവി, കനകം കാമിനി കലഹം മേക്കിംഗ് വീഡിയോ

ആ ഹെവി ടീസറിന്റെ പിറവി, കനകം കാമിനി കലഹം മേക്കിംഗ് വീഡിയോ
Published on

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം 'കനകം കാമിനി കലഹ'ത്തിന്റെ ടീസര്‍ കൗതുകം സൃഷ്ടിച്ചിരുന്നു. മലയാളത്തില്‍ ഏറെ കാലത്തിന് ശേഷമെത്തുന്ന അബ്സെര്‍ഡ് ഹ്യൂമര്‍ ചിത്രമാണ് (Absurd Humour) കനകം കാമിനി കലഹം.

ടീസറിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. സിനിമയുടെ തീം വ്യക്തമാക്കുന്ന വിധം സ്റ്റുഡിയോയയില്‍ സെറ്റൊരുക്കി ടീസര്‍ ചിത്രീകരിക്കുകയായിരുന്നു രതീഷ് പൊതുവാള്‍. ബോളിവുഡ് സിനിമകളിലെ പ്രൊഡക്ഷന്‍ ഡിസൈനര്‍ കൂടിയാണ് കനകം കാമിനി സംവിധായകന്‍ രതീഷ് പൊതുവാള്‍.

വിദേശ ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന സെറ്റപ്പില്‍ ഒരു നിശ്ചലദൃശ്യം പോലെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളെ ടീസറില്‍ കാണാം.. നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ്. ഒരു പക്കാ കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രമെത്തുകയെന്ന് സംവിധായകന്‍

നിവിന്‍ പോളിക്കൊപ്പം ഗ്രെയ്സ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവരും കഥാപാത്രങ്ങളാവുന്ന സിനിമ പോളി ജൂനിയര്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്നു. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റര്‍ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍.

മ്യൂസിക് യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍. ആര്‍ട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുല്‍പ്പള്ളി. കോസ്റ്റ്യൂംസ് മെല്‍വി.ജെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി. മേനോന്‍. പരസ്യകല ഓള്‍ഡ് മങ്ക്‌സ്.

Related Stories

No stories found.
logo
The Cue
www.thecue.in