ചാപ്പാക്കുരിശാണ് കരിയറിലെ ടേണിംഗ് പോയിന്റ്: ഫഹദ് ഫാസില്‍

ചാപ്പാക്കുരിശാണ് കരിയറിലെ ടേണിംഗ് പോയിന്റ്: ഫഹദ് ഫാസില്‍

ചാപ്പാക്കുരിശ് എന്ന സിനിമയാണ് തന്റെ കരിയറിലെ വഴിത്തിരിവെന്ന് ഫഹദ് ഫാസില്‍. ബോളിവുഡ് ഹംഗാമയിലാണ് ഫഹദ് ഫാസില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ ചാപ്പാക്കുരിശ് സമീര്‍ താഹിറാണ് സംവിധാനം ചെയ്തിരിക്കുന്നത്.

പരീക്ഷണങ്ങളോട് ഭയമില്ലാത്ത ചലച്ചിത്രകാരന്‍ എന്നതാണ് കമല്‍ഹാസനില്‍ ആകര്‍ഷിച്ചിട്ടുള്ള ഘടകമെന്നും ഫഹദ് ഫാസില്‍. കമല്‍ നിര്‍മ്മിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയില്‍ വില്ലനായി എത്തുന്നത് ഫഹദ് ഫാസില്‍ ആണ്.

മാലികിന്റെ ഏറ്റവും വലിയ വെല്ലുവിളി

മൂന്ന് കാലഘട്ടങ്ങളിലായി മൂന്ന് പ്രായങ്ങളിലാണ് ഫഹദ് ഫാസില്‍ മാലിക് എന്ന സിനിമയില്‍ സുലൈമാന്‍ അലി അഹമ്മദ് ആയി എത്തിയത്. ഇരുപത് മുതല്‍ അറുപത്തിയഞ്ച് വയസുവരെയുള്ള പ്രായഭേദങ്ങളില്‍ ഫഹദിനെ കാണാം. മൂന്ന് കാലഘട്ടങ്ങളില്‍ കഥാപാത്രമാവുകയും അത് ഒരാളെന്ന് വിശ്വസിപ്പിക്കുകയുമായിരുന്നു മാലിക് എന്ന സിനിമയില്‍ നടനെന്ന നിലയിലുള്ള ചലഞ്ച് എന്ന് ഫഹദ് ഫാസില്‍. ബോളിവുഡ് ഹംഗാമയിലാണ് പ്രതികരണം.

പുഷ്പ എന്ന സിനിമയില്‍ വില്ലന്‍ റോള്‍ തെരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ആകര്‍ഷകമാണെന്നും അതുകൊണ്ട് തന്നെ എതിര്‍ധ്രുവത്തിലുള്ള ആള്‍ ആരെന്ന് പ്രേക്ഷകര്‍ ചിന്തിക്കുമെന്നും ഫഹദ് ഫാസില്‍.

സീ യു സൂണ്‍, ജോജി, ഇരുള്‍, മാലിക് എന്നീ ഒടിടി പ്രിമിയറുകള്‍ക്ക് പിന്നാലെ ഫഹദ് ഫാസിലിന് രാജ്യാന്തര തലത്തില്‍ ആസ്വാദക ശ്രദ്ധ ലഭിച്ചിരുന്നു. സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞ് ആണ് ഫഹദിന്റെ അടുത്ത മലയാള ചിത്രം. ഫാ്‌സില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥാകൃത്തും ക്യാമറമാനും മഹേഷ് നാരായണനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in