ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഒടിടി റിലീസിന് ഒരുങ്ങുന്നു

ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ  ഒന്നാം രഹസ്യം ഒടിടി റിലീസിന് ഒരുങ്ങുന്നു

മേക്കിങ്ങിലെ പരീക്ഷണം കൊണ്ട് ഐഎഫ്എഫ്കെ വേദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഡോൺ പാലത്തറ സംവിധാനം ചെയ്ത സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഒടിടിയിൽ റിലീസ് ചെയ്യുന്നു. നീസ്ട്രീം, സൈന, കേവ്, റൂട്ട്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ജൂലൈ 21നാണ് ചിത്രം റിലീസ് ചെയ്യുക. 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള മാധ്യമ പ്രവര്‍ത്തകയായ മരിയയും അഭിനയ മോഹവുമായി നടക്കുന്ന ജിതിനും തമ്മിലുണ്ടാകുന്ന റിലേഷൻഷിപ്പ് കോൺഫ്ലിക്റ്റാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കാറിനുള്ളനാണ് സിനിമയിലെ മുഴുവൻ സംഭവങ്ങളും നടക്കുന്നത്. സിനിമ ഇതിനോടകം അമേരിക്കയിൽ റിലീസ് ചെയ്തിരുന്നു.

ബീ കേവ് മൂവീസിന്റെ ബാനറില്‍ ഷിജോ കെ ജോര്‍ജാണ് നിർമ്മാണം. ഡോൾ പാലത്തറ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 43ആം മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരവിഭാഗത്തിൽ സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരവിഭാഗത്തിൽ ഉൾപ്പെട്ട പതിമൂന്ന് ചിത്രങ്ങളിൽ ഒരേയൊരു ഇന്ത്യൻ ചിത്രമായിരുന്നു സന്തോഷത്തിന്റെ ഒന്നാം രഹസ്യം.

No stories found.
The Cue
www.thecue.in