ഡയറക്ടര്‍ മോഹന്‍ലാല്‍, ബറോസ് പുതിയ ലൊക്കേഷന്‍ ചിത്രം

ഡയറക്ടര്‍ മോഹന്‍ലാല്‍, ബറോസ് പുതിയ ലൊക്കേഷന്‍ ചിത്രം
Mohanlal Exclusive Interview

കൊച്ചിയിലും ഗോവയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ബറോസിന്റെ പുതിയ ഫോട്ടോ പുറത്തുവിട്ട് മോഹന്‍ലാല്‍. മോഹന്‍ലാല്‍ സംവിധായകനാകുന്ന ചിത്രവുമാണ് ബറോസ്. ആദ്യ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ഷൂട്ട് ചെയ്തത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍.

ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ജിജോ പുന്നൂസാണ് തിരക്കഥയും ടെക്‌നിക്കല്‍ ഡയറക്ടറും. പൃഥ്വിരാജ് ബറോസില്‍ പ്രധാന റോളിലുണ്ട്. പൃഥ്വിരാജ് ഉള്‍പ്പെട്ട രംഗങ്ങള്‍ കഴിഞ്ഞയാഴ്ച കൊച്ചിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ബറോസ് പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് കടുവയില്‍ ജോയിന്‍ ചെയ്തത്.

സംവിധായകന്റെ ഗെറ്റപ്പിലുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയയിൽ ചർച്ചയായിരുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

ജിജോ പുന്നൂസ് ബറോസിനെക്കുറിച്ച്

രണ്ടായിരത്തില്‍ ജൂഡ് അട്ടിപ്പേറ്റിക്കൊപ്പം ഒരു സിനിമയെടുക്കുമ്പോഴാണ് മട്ടാഞ്ചേരിയില്‍ ഒരാളെ കണ്ടു. അയാളെ സ്ഥിരമായി കാണുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞു. കാപ്പിരി മുത്തപ്പന്റെ കഥയാണോ ജൂഡ് പറയുന്നതെന്ന് ഞാന്‍ ചോദിച്ചു. അത് സിനിമയാക്കാന്‍ ആലോചിച്ചു. കുട്ടിച്ചാത്തന്‍ എടുക്കുമ്പോള്‍ മിക്കവരും പുതിയ ആളുകളായിരുന്നു. അഞ്ച് കൊല്ലം മുമ്പാണ് നവോദയില്‍ തിരിച്ചെത്തിയത്. ചുണ്ടന്‍ വള്ളത്തിന്റെ ഒരു കഥയായിരുന്നു ആദ്യം ആലോചിച്ചത്. ബറോസ് ഇംഗ്ലീഷിലാണ് എഴുതിയത്. ഇന്റര്‍നാഷനല്‍ സബ്ജക്ട് എന്ന നിലക്കാണ് എടുക്കാന്‍ ആലോചിച്ചത്. ആ സമയത്ത് റിസര്‍ച്ചിനായി ഗോവയില്‍ നിന്ന് ആളുകളെ പരിചയപ്പെട്ടു. രാജീവ് കുമാറാണ് ഇത് മലയാളത്തില്‍ ചെയ്യാമെന്ന് പറഞ്ഞത്. ഒരു പെണ്‍കുട്ടി നിധി കാക്കുന്ന ഭൂതത്തെ കാണുന്ന കഥയാണെന്ന് ഞാന്‍ പറഞ്ഞു. ഗോസ്റ്റിന്റെ പോയിന്റ് ഓഫ് വ്യൂവില്‍ കഥ പറയാമെന്ന് രാജീവ് കുമാര്‍ പറഞ്ഞു. ചര്‍ച്ചക്കിടെ ഒരിക്കല്‍ ലാല്‍ മോന്‍ പറഞ്ഞു, ഞാന്‍ സംവിധാനം ചെയ്താലോ എന്ന്. ഉറപ്പായും ചെയ്യാനാകും എന്നാണ് ഞാന്‍ പറഞ്ഞത്.

ലോകത്തിന് മുന്നില്‍ മലയാളത്തെ അവതരിപ്പിക്കാനാകുന്ന പൊട്ടന്‍ഷ്യല്‍ ബറോസ് എന്ന സിനിമയുടെ ആശയത്തിനുണ്ട്. ഗ്ലോബല്‍ ഓഡിയന്‍സിനെ പരിഗണിച്ചാണ് ഈ സിനിമ.

Mohanlal Exclusive Interview
ഐയാം എക്‌സ്‌പെക്റ്റിംഗ് സംതിംഗ് വെരി ബിഗ്, ബറോസിനെക്കുറിച്ച് പ്രിയദര്‍ശന്‍
No stories found.
The Cue
www.thecue.in