ത്രില്ലും ഭയവും നിറച്ച് ചതുര്‍മുഖം ട്രെയിലര്‍ ട്രെന്‍ഡിംഗില്‍, ഹൊറര്‍ ട്രാക്കില്‍ മഞ്ജു വാര്യര്‍

ത്രില്ലും ഭയവും നിറച്ച് ചതുര്‍മുഖം ട്രെയിലര്‍ ട്രെന്‍ഡിംഗില്‍, ഹൊറര്‍ ട്രാക്കില്‍ മഞ്ജു വാര്യര്‍
ChathurMukham Official Trailer

മഞ്ജു വാര്യരും സണ്ണി വെയിനും കേന്ദ്രകഥാപാത്രങ്ങളായ ചതുര്‍മുഖം ട്രെയിലര്‍ പ്രേക്ഷകരിലെത്തി മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിംഗില്‍. ടെക്‌നോ ഹൊറര്‍ ത്രില്ലര്‍ സ്വഭാവമുള്ള സിനിമയുടെ ഭയവും ത്രില്ലും നിറച്ച മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതാണ് ട്രെയിലര്‍.

സോഷ്യല്‍ മീഡിയ അഡിക്ടായ തേജസ്വിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. രഞ്ജിത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് സംവിധാനം. ജിസ് ടോം മുവീസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ഇതിനോടകം ഒമ്പത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു.

സിനിമയുടെ ആശയം കേട്ടപ്പോള്‍ തന്നെ എക്‌സൈറ്റഡായെന്നും സിനിമയിലെ പുതുമയാണ് സഹനിര്‍മ്മാതാവാകാന്‍ പ്രേരിപ്പിച്ചതെന്നും മഞ്ജു വാര്യര്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അഭയകുമാറും അനില്‍ കുര്യനുമാണ് തിരക്കഥ.

ആമേന്‍, നയന്‍, കുരുതി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയ അഭിനന്ദന്‍ രാമാനുജം ആണ് ചതുര്‍മുഖത്തിന്റെ ഛായാഗ്രഹണം. വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസും സഹനിര്‍മ്മാണം. മഞ്ജു വാരിയര്‍, സണ്ണി വെയിന്‍ എന്നിവരെ കൂടാതെ, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് തുടങ്ങി വന്‍താര നിര സിനിമയിലുണ്ട്.

ChathurMukham Official Trailer
ഏതെങ്കിലും മതത്തിലും ജാതിയിലും വിശ്വസിക്കുന്ന ആളല്ല, എല്ലാത്തിനെയും നിയന്ത്രിക്കുന്ന ശക്തിയിലാണ് വിശ്വാസം: മഞ്ജു വാര്യര്‍
No stories found.
The Cue
www.thecue.in