മഡ് റേസുമായി മഡ്ഡി, മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി വിജയ് സേതുപതി

മഡ് റേസുമായി മഡ്ഡി, മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി വിജയ് സേതുപതി
MuddyMovieMuddyMovie

ഓഫ് റോഡ് മോട്ടോര്‍ സ്‌പോര്‍ട്ട് ആയ മഡ് റേസിംഗ് ഇതിവൃത്തമാക്കിയൊരു മലയാള ചിത്രം. മഡ്ഡി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ വിജയ് സേതുപതി പുറത്തുവിട്ടു. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഡോ. പ്രഗഭല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. പി.കെ. സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി,ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍.

MuddyMovie
MuddyMovieMuddyMovie

സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്നേഹത്തില്‍ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകന്‍ പ്രഗഭല്‍. കായികരംഗവുമായി ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പ്രഗഭല്‍. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലംകൂടിയാണ് ഈ സിനിമയെന്നും പ്രഗഭല്‍. രണ്ട് ടീമുകള്‍ക്കിടയിലുള്ള വൈരാഗ്യത്തെ മുന്‍നിര്‍ത്തിയാണ് മഡ്ഡി.

ഓഫ് റോഡ് റേസിംഗില്‍ പ്രധാന അഭിനേതാക്കളെ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചുവെന്ന് സംവിധായകന്‍. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്റൂര്‍സംഗീതവും, രാക്ഷസന്‍ സിനിമിലൂടെ ശ്രദ്ധേയനായ സാന്‍ ലേകേഷ്എഡിറ്റിങ്ങും, ഹോളിവുഡില്‍ പ്രശസ്തനായ കെ.ജി .രതീഷ്ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു

No stories found.
The Cue
www.thecue.in